ദുല്‍ഖറിനൊപ്പം തൃഷ, വരാനിരിക്കുന്നത് മണിരത്‌നം ചിത്രം,'കെ.എച്ച് 234'ല്‍ വന്‍ താരനിര

കെ ആര്‍ അനൂപ്| Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (10:35 IST)
'കെ.എച്ച് 234' വാര്‍ത്തകളില്‍ വീണ്ടും നിറയുകയാണ്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്നു. 1987ല്‍ പുറത്തിറങ്ങിയ നായകനാണ് ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയിലെ അഭിനയത്തിന് കമലിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മൂന്നു പതിറ്റാണ്ട് വേണ്ടിവന്നു വീണ്ടും ഇരുവരും ഒന്നിക്കുന്നതിന്.


എന്നാല്‍ കാത്തിരിപ്പ് വെറുതെ ഇതുവരെ പേരിടാത്ത സിനിമയില്‍ വന്‍ താരനിര അണിനിരക്കുന്നു. തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി തുടങ്ങിയവര്‍ സിനിമയുടെ ഭാഗമായേക്കും.മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു. അദ്ദേഹവും സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ നിര്‍മ്മാതാക്കളും സംവിധായകനും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

മൂന്നാം തവണയാണ് മണിരത്നത്തോടൊപ്പം സിനിമ ചെയ്യുന്നത്. 'യുവ', 'പൊന്നിയിന്‍ സെല്‍വന്‍' എന്നീ സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു.'തൂങ്കാ വനം', 'മന്മദന്‍ അമ്പ്'തുടങ്ങിയ കമല്‍ ചിത്രങ്ങളിലും തൃഷ അഭിനയിച്ചിട്ടുണ്ട്. 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ചിത്രത്തില്‍ ജയം രവിയുടെ കൂടെയും നടി അഭിനയിച്ചു.






അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :