ഭീഷ്മ പര്‍വ്വത്തിന് ശേഷം ബിലാല്‍?അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പുത്തന്‍ പടം, പ്രഖ്യാപനം നടന്റെ പിറന്നാള്‍ ദിനത്തില്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (17:29 IST)
16 വര്‍ഷങ്ങള്‍ക്കിടയില്‍ രണ്ട് സിനിമകള്‍ മാത്രമേ അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്നിട്ടുള്ളൂ . മൂന്നാമതായി അവര്‍ ഒന്നിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമ ലോകം. അമല്‍ നീരദ് എന്ന പേര് ആദ്യമായി ബിഗ് സീനില്‍ എഴുതി കാണിച്ചത് ബിഗ് ബി റിലീസ് ചെയ്തപ്പോഴാണ്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ഭീഷ്മ പര്‍വ്വവും മലയാളികള്‍ ആഘോഷമാക്കി.

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം സംബന്ധിച്ച പ്രഖ്യാപനം സെപ്റ്റംബര്‍ 7 ന് ഉണ്ടാവുമെന്നാണ് കേള്‍ക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കാം. സോഷ്യല്‍ മീഡിയയില്‍ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ബിലാലിനായി കാത്തിരുന്ന പ്രേക്ഷകര്‍ക്ക് അതിനു മേലെ ഒന്നാണ് പ്രതീക്ഷിക്കുന്നത്. ഭീഷ്മ പര്‍വ്വത്തിന് ശേഷം അമല്‍ നീരദിന് ഒപ്പം മെഗാസ്റ്റാര്‍ വീണ്ടും ഒന്നിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

2007-ലെ ഒരു ഏപ്രില്‍ മാസത്തിലായിരുന്നു 'ബിഗ് ബി' റിലീസ് ചെയ്തത്.മമ്മൂട്ടിയുടെ ബിലാല്‍ സിനിമയേക്കാള്‍ പേരെടുത്ത കഥാപാത്രമായിരുന്നു.മനോജ് കെ ജയന്‍, ബാല, സുമിത് നവല്‍, മംത മോഹന്‍ദാസ്, ലെന തുടങ്ങിയ വന്‍ താര നിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബിലാല്‍'.അമല്‍ നീരദിന്റെ 'ബിഗ് ബി' കണ്ടവരെല്ലാം രണ്ടാം ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :