ബിജു സ്റ്റൈലിൽ കാക്കിയുമായി ടോവിനോ !

തരംഗമാകാൻ ടോവിനോയുടെ കാക്കി!

aparna shaji| Last Modified ശനി, 20 മെയ് 2017 (13:22 IST)
തമിഴ് താരം ധനുഷ് വീണ്ടും മലയാള സിനിമാ രംഗത്തേക്ക് എത്തുന്നു. ഇത്തവണ അഭിനയിക്കാനാണ്, മറിച്ച് സിനിമ നിർമിക്കാനാണ്. മൃത്യുംജയം എന്ന ഹിറ്റ് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത ഡൊമനിക്ക് അരുണ്‍ ഒരുക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസ് ആണ് നായകൻ. തരംഗം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഒരു പോളിയ്‌സ് ഉദ്യോഗസ്ഥനായിട്ടാണ് ടോവിനോ എത്തുന്നത്.

കോമഡി ആംഗിളിൽ ഒരുക്കുന്ന ചിത്രത്തിൽ ടോവിനോയ്ക്കൊപ്പം ബാലു വർഗീസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പദ്മനാഭൻ എന്നാണു ടോവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ദിലീഷ് പോത്തൻ, മനോജ് കെ ജയൻ, വിജയരാഘവൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദേശീയ പുരസ്‌കാരം വരെ ലഭിച്ച ‘വിസാരണൈ’, ‘കാക്ക മുട്ടയ്’ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച് ശ്രദ്ധപിടിച്ച് പറ്റിയ താരമാണ് ധനുഷ്. ചിത്രത്തിന്റെ ഉളടക്കം ഇഷ്ടപ്പെട്ടതിനാലാണ് മലയാളത്തില്‍ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ധനുഷിന്റെ പ്രൊഡക്ഷന്‍ ബാനറായ വണ്ടര്‍ബാര്‍ മൂവിസിന് കീഴിലാണ് നിര്‍മ്മാണം. മുംബൈയില്‍ നിന്നുള്ള പുതുമുഖം നേഹ അയ്യറാണ് ചിത്രത്തില്‍ നായിക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :