aparna shaji|
Last Modified ശനി, 30 ജൂലൈ 2016 (10:03 IST)
സോഷ്യൽ മീഡിയകളിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിലെ ആശയങ്ങളും ഗ്രൂപ്പുകളും ഇപ്പോൾ വിപുലമായിരിക്കുകയാണ്. സ്വന്തം ആശയങ്ങൾ നർമ രൂപേണ ചിത്രീകരിക്കാൻ കഴിയുന്ന സ്ഥലമാണ്
ട്രോൾ പേജ്. ചില പേജുകളിൽ അഡ്മിന്റെ അനുവാദത്തിനായി കാത്തിരിക്കണം. അവരുടെ അനുവാദമുണ്ടെങ്കിൽ മാത്രമേ പരസ്യപ്പെടുത്തുകയുള്ളു.
അതുപോലെ തന്നെയാണ് ആശയമുണ്ടെങ്കിലും അതിനിണങ്ങുന്ന ചിത്രമില്ലെങ്കിൽ ആ ട്രോൾ സൃഷ്ടിക്കാൻ കഴിയാതെ വരുന്നതും. എന്നാൽ ഇനി നിരാശരാകേണ്ട. ട്രോളന്മാര്‍ക്ക് ഒരു ശേഖരകേന്ദ്രവുമായി സംവിധാനം ഒരുങ്ങിയിരിക്കുന്നു. ഒരു മെസേജില്‍ നമുക്ക് വേണ്ട ട്രോള്‍ ദൃശ്യം ഒരുക്കുന്ന സംവിധാനമാണ് മെസഞ്ചര്‍ ബോട്ട് വഴി ഒരുങ്ങിയിരിക്കുന്നത്. മെയ്ക്ക് എ ചളിയെന്ന പേജിലേക്കാണ് മെസേജ് വഴി അയച്ചു കൊടുക്കാം.
വ്യാഴാഴ്ചയാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിന് ഇതിനോടകം ട്രോളർമാർ വൻ സ്വീകരണാമാണ് നൽകിയിരിക്കുന്നത്. നമുക്കിഷ്ടമുള്ള ട്രോള്‍ രംഗങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് ഒരു മെസേജിലൂടെ ലഭിക്കുന്ന സംവിധാനമാണ് മെസഞ്ചര്‍ ബോട്ട്. നമുക്ക് ഒരു കഥാപാത്രത്തെയോ, സിനിമാതാരത്തിന്റെയോ, സിനിമയിലെയോ ട്രോള്‍ രംഗമാണ് വേണ്ടതെങ്കില്‍, ആ പേര് കൊടുത്താല്‍ രംഗം നമുക്ക് ലഭ്യമാകും. ഡയലോഗും ഇതിനൊപ്പം തന്നെ ടൈപ്പ് ചെയ്ത് നല്‍കണം.ദുബൈയില്‍ എഞ്ചിനീയറായ ഷൈജാലാണ് ചുക്കാന്‍ പിടിക്കുന്നത്.