ശരീരം മുഴുവന്‍ കാണണം, ഫോണില്‍ ബോളിവുഡ് നടന്റെ മെസ്സേജ്, വെളിപ്പെടുത്തലുമായി നടി ജാന്‍വി കപൂര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 2 ഏപ്രില്‍ 2024 (09:16 IST)
ഒരു ബോളിവുഡ് നടനില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവം ജാന്‍വി കപൂര്‍ വെളിപ്പെടുത്തി.
പ്രമുഖ നടനില്‍ നിന്നും നേരിടേണ്ടിവന്ന പെരുമാറ്റത്തെ കുറിച്ച് ജാന്‍വി വെളിപ്പെടുത്തിയിരുന്നു.കോഫി വിത്ത് കരണില്‍ സംസാരിക്കുകയായിരുന്നു നടി.
ഫോണില്‍ ലഭിച്ചിട്ടുള്ളതില്‍ അലോസരപ്പെടുത്തുന്ന സന്ദേശങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിന് ആണ് ജാന്‍വി കപൂര്‍ മറുപടി നല്‍കിയത്.

'എന്റെ എല്ലാം മറുക്കുകളും കാണണമെന്ന് ഒരു ബോളിവുഡ് നടന്‍ സന്ദേശമയച്ചു',- എന്നാണ് ജാന്‍വി പറഞ്ഞത്. മറുപടി കേട്ടയുടന്‍ ചോദ്യം ചോദിച്ച കരണ്‍ പൊട്ടി ചിരിച്ചു. ജാന്‍വിയെ ഒന്നുകൂടി ദേഷ്യപ്പെടുത്തുന്നതിന് വേണ്ടി കരണ്‍ ഒരു ചോദ്യം കൂടി ചോദിച്ചു. എത്ര മറുകുകള്‍ ഉണ്ട് എന്നായിരുന്നു ചോദ്യം.
ചോദ്യത്തിന് ഒരുപാട് എന്ന ഉത്തരമാണ് ജാന്‍വി നല്‍കിയത്.
ശിഖര്‍ പഹാരിയയുമായി നടി പ്രണയത്തില്‍ ആണെന്ന് ഏതാണ്ട് ഉറപ്പായി. ഫോണിലെ മൂന്ന് സ്പീഡ് ഡയലുകളില്‍ ഓരോന്നിനെ കുറിച്ച് ചോദിച്ചപ്പോള്‍ ശിഖറിന്റെ ഓമനപ്പേര് ജാന്‍വി പറഞ്ഞിരുന്നു.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :