Rijisha M.|
Last Modified ബുധന്‍, 9 ജനുവരി 2019 (13:38 IST)
കുട്ടനാടന്‍ എക്സ്പ്രസ് എന്ന സിനിമയുടെ ലൊക്കേഷനിൽവെച്ച് നടൻ ദിലീപുമായുണ്ടായ പ്രശ്‌നങ്ങൾ
സംവിധായകൻ തുളസീദാസ് ഇതിന് മുമ്പുതന്നെ പല തവണയായി പറഞ്ഞതാണ്. എന്നാൽ ദിലീപുമായുണ്ടായ പ്രശ്‌നത്തിന് ശേഷം സിനിമാരംഗത്തെ പലരും ശത്രുവിനെ കണ്ടപോലെ തിരിഞ്ഞുനടക്കാന്‍ തുടങ്ങിയെന്ന് തുളസീദാസ് പറയുന്നു.
ദിലീപിനെവെച്ചുള്ള ആ ചിത്രം നടക്കാത്തായപ്പോൾ റോമയെയും മീരാനന്ദനെയും നായികമാരാക്കി ഒരു പടം പ്ലാന്‍ ചെയ്തു. അതിന് അഡ്വാന്‍സും കൊടുത്തു. എന്നാൽ, അവര്‍ അഡ്വാന്‍സ് തിരിച്ചു തന്ന് അഭിനയിക്കാന്‍ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. നിര്‍മാതാക്കളും പടം ചെയ്യാന്‍ പറ്റില്ലെന്നുപറഞ്ഞു.
നിങ്ങളുടെ പടം വിതരണത്തിനെടുക്കാന്‍ ആളില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും ജയറാമിനെയുമെല്ലാംവെച്ച് പടം ചെയ്തിട്ടുള്ള ഞാന്‍ മൂന്നുകൊല്ലം വീട്ടിലിരുന്നു. സൂപ്പര്‍ താരവും എന്നെ കണ്ടപ്പോള്‍ മുഖംതിരിച്ചതോടെ എനിക്ക് വലിയ വിഷമമായി. നിങ്ങള്‍ പരാതിയുമായി വരില്ലേ എന്നായിരുന്നു അദ്ദേഹവും ചോദിച്ചത്. നിങ്ങളെയും ദിലീപിനെയും ഞാന്‍ ഒരുപോലെയല്ല കാണുന്നതെന്ന് മറുപടിപറഞ്ഞെങ്കിലും ഞാന്‍ കരഞ്ഞുപോയ നിമിഷമായിരുന്നു അതെന്നും തുളസീദാസ് പറയുന്നു.
എന്നാൽ, ഇതുപോലെയുള്ള എത്രയോ നിശ്ശബ്ദമാക്കപ്പെട്ട ഒതുക്കലുകള്‍ക്ക് ഈ ശക്തന്‍ ചരടുവലിച്ചിട്ടുണ്ടെന്ന് സിനിമാലോകത്തിനറിയാം. ഇപ്പോള്‍ വെളിച്ചത്തുവന്നിരിക്കുന്ന ഈ തിരക്കഥപോലും നോക്കിക്കോളൂ. മൂന്നുവര്‍ഷത്തെ തിരക്കഥയാണ്. ഒരു കൊലപാതകമാണെങ്കില്‍ കൂടെനില്‍ക്കാന്‍ ആളുണ്ടാവും. ഇത്, ഒരു പെണ്‍കുട്ടിയോടുള്ള വൈരാഗ്യബുദ്ധി ഇത്രയും പകയോടെ കൊണ്ടുനടക്കുക, അവളെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിക്കുക എന്നൊക്കെ പറയുമ്പോള്‍ തന്റെ ശക്തിയിലുള്ള അഹങ്കാരംകൊണ്ടായിരിക്കുമോ? പക്ഷേ, എത്ര വലിയവനായാലും തെറ്റുചെയ്താല്‍ ശിക്ഷിക്കപ്പെടും എന്ന പൊലീസ് നിലപാടും സര്‍ക്കാരിന്റെ നിലപാടും നമുക്കുനല്‍കുന്ന വിശ്വാസം ചെറുതല്ല'- തുളസീദാസ് പറഞ്ഞു.