Thudarum OTT Release: 'തുടരും' ഒടിടിയിലേക്ക്; അറിയേണ്ടതെല്ലാം

ജിയോ ഹോട്ട്‌സ്റ്റാറിലൂടെയാണ് 'തുടരും' ഒടിടി പ്ലാറ്റ്‌ഫോമിലെത്തുന്നത്

Thudarum Review, Thudarum Review Malayalam, Thudarum Review Nelvin Gok, Thudarum Mohanlal, Thudarum Social Media Response, Thudarum Review Live Updates, Thudarum Collection, Thudarum Box Office, Thudarum review, Thudarum Mohanlal, Thudarum Review in
Thudarum
രേണുക വേണു| Last Updated: വെള്ളി, 30 മെയ് 2025 (14:37 IST)

OTT Release: മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' ഒടിടിയിലേക്ക്. തിയറ്ററുകളില്‍ നിന്ന് വന്‍ കളക്ഷന്‍ സ്വന്തമാക്കിയ ശേഷമാണ് മോഹന്‍ലാല്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോം ഭരിക്കാന്‍ എത്തുന്നത്. തിയറ്ററില്‍ ഒന്നിലേറെ തവണ കണ്ടവര്‍ പോലും ഒടിടി റിലീസിനായി കാത്തിരിക്കുകയാണ്.

ജിയോ ഹോട്ട്‌സ്റ്റാറിലൂടെയാണ് 'തുടരും' ഒടിടി പ്ലാറ്റ്‌ഫോമിലെത്തുന്നത്. മെയ് 30 നായിരിക്കും ഒടിടി റിലീസ്. ഏതാണ്ട് 20 കോടിക്കാണ് 'തുടരും' ജിയോ ഹോട്ട്‌സ്റ്റാര്‍ സ്വന്തമാക്കിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

റിലീസ് ചെയ്തു 30 ദിവസം കൊണ്ട് ആഗോള തലത്തില്‍ 230.75 കോടിയാണ് തുടരും ബോക്‌സ്ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. ആഭ്യന്തര ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 118.65 കോടി വാരിക്കൂട്ടി. ശോഭനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ചിത്രത്തിനു വന്‍ സ്വീകാര്യതയാണ് ബോക്‌സ്ഓഫീസില്‍ ലഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :