Thudarum Movie: മമ്മൂട്ടി ചിത്രത്തോടു മത്സരിക്കാനില്ല ? മോഹന്‍ലാലിന്റെ 'തുടരും' റിലീസ് നീട്ടി

ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയം

Thudarum Movie
Thudarum Movie
രേണുക വേണു| Last Modified തിങ്കള്‍, 20 ജനുവരി 2025 (08:34 IST)

Movie: മോഹന്‍ലാല്‍ ചിത്രം 'തുടരും' ജനുവരി 30 നു തിയറ്ററുകളിലെത്തില്ല. സിനിമയുടെ റിലീസ് നീട്ടിയതായാണ് വിവരം. ഫെബ്രുവരി ഏഴിനാകും 'തുടരും' തിയറ്ററുകളിലെത്തുക. ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വരും ആഴ്ചകളില്‍ തിയറ്ററുകളിലെത്തുന്ന സിനിമളുടെ ബോക്‌സ്ഓഫീസ് പ്രകടനം കൂടി പരിഗണിച്ചായിരിക്കും 'തുടരും' സിനിമയുടെ റിലീസില്‍ അന്തിമ തീരുമാനം.

ചെറിയൊരു ഇടവേളയ്ക്കു ശേഷം ബോക്സ്ഓഫീസില്‍ മമ്മൂട്ടി vs മോഹന്‍ലാല്‍ ക്ലാഷ് കാത്തിരിക്കുന്ന ആരാധകര്‍ക്കു നിരാശപ്പെടേണ്ടിവരും. മമ്മൂട്ടിയുടെ 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' ജനുവരി 23 നു റിലീസ് ചെയ്യുന്നുണ്ട്.

2025 ല്‍ മലയാളികള്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'തുടരും'. വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം. തരുണ്‍ മൂര്‍ത്തിക്കൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് മോഹന്‍ലാല്‍-ശോഭന ചിത്രത്തിന്റെ തിരക്കഥ. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് നിര്‍മാണം. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്‌സ് ബിജോയിയുടേതാണ് സംഗീതം.

ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയം. ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം 'തുടരും' ഒരു കുടുംബ ചിത്രമാണെന്ന സൂചന നല്‍കുന്നതാണ്. എന്നാല്‍ തരുണ്‍ മൂര്‍ത്തിയുടെ മുന്‍ സിനിമകള്‍ കണ്ടിട്ടുള്ള പ്രേക്ഷകര്‍ ഉറപ്പായും വലിയൊരു സസ്‌പെന്‍സ് ചിത്രത്തിലുണ്ടാകുമെന്ന് പ്രവചിക്കുന്നു. ഫീല്‍ ഗുഡ് സിനിമയെ പോലെ അപ്‌ഡേറ്റുകളില്‍ നിന്ന് തോന്നുമെങ്കിലും മറ്റൊരു ദൃശ്യമാകാനും സാധ്യതയുണ്ടെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :