ആരാണ് ഒന്നാമൻ? മോഹൻലാലോ മമ്മൂട്ടിയോ? 24 വർഷത്തെ കണക്ക് പുറത്ത്

നിഹാരിക കെ.എസ്| Last Updated: വ്യാഴം, 9 ജനുവരി 2025 (21:53 IST)
കഴിഞ്ഞ പത്ത് വർഷത്തിനിടെ മലയാള സിനിമയിൽ ഉണ്ടായ മാറ്റങ്ങൾ വളരെ വലുതാണ്. മേക്കിംഗും, കഥപറച്ചിലും മാറിയതിനൊപ്പം ബോക്‌സോഫീസ് കളക്ഷനിലും മാറ്റമുണ്ടായി. 100 കോടി ബജറ്റിൽ ഇവിടെയും സിനിമകളിൽ റിലീസ് ആയി. 240 കോടി കളക്ഷൻ നേടി. പതിറ്റാണ്ടുകളായി മലയാള സിനിമയുടെ നെടുന്തൂണായി നിൽക്കുന്നത് മമ്മൂട്ടിയും മോഹൻലാലുമാണ്. കഴിഞ്ഞ 24 വർഷത്തെ ബോക്‌സോഫീസ് കണക്കുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

2000 ത്തിന് ശേഷം ഇറങ്ങിയ മലയാള സിനിമകളിൽ ഓരോ വർഷവും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ കണക്കാണ് പുറത്തിറങ്ങിയിരിക്കുന്നത്. 2024 വരെയുള്ള 24 വർഷത്തെ കണക്കാണിത്. മമ്മൂട്ടിയും മോഹൻലാലുമാണ് ഇതിൽ ഏറ്റവും മുൻപന്തിയിൽ എന്ന് കാണാനാകും. വിവിധ കണക്കുകളെ അധികരിച്ച് ഏഷ്യാനെറ്റ് ഓൺലൈൻ ആണ് ഇത് സംബന്ധിച്ച ഡാറ്റ പങ്ക് വെച്ചിരിക്കുന്നത്.

2000 ത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് മോഹൻലാലിന്റെ നരസിംഹമാണ്. ആ വർഷം ഗ്രോസ് കളക്ഷനിൽ 21 കോടി രൂപയാണ് നരസിംഹം നേടിയത്. 2001 ൽ രാവണപ്രഭുവിലൂടെ വീണ്ടും മോഹൻലാൽ തന്നെ ഒന്നാം സ്ഥാനത്തെത്തി. ചിത്രം 17 കോടിയാണ് ആ വർഷം കളക്ട് ചെയ്തത്. ദിലീപ് - ലാൽ ജോസ് കൂട്ടുകെട്ടിലിറങ്ങിയ മീശമാധവനാണ് 2002 ലെ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 19 കോടി രൂപയായിരുന്നു മീശമാധവന്റെ കളക്ഷൻ. 2003 ൽ പുറത്തിറങ്ങിയ ബാലേട്ടനിലൂടെ ( 14 കോടി ) മോഹൻലാൽ വീണ്ടും ഇയർ ടോപ്പറായി. 2004 ൽ ആണ് ഒരു മമ്മൂട്ടി ചിത്രം 21-ാം നൂറ്റാണ്ടിൽ ആദ്യമായി ഇയർ ടോപ്പറാകുന്നത്. സേതുരാമയ്യർ സിബിഐ 14 കോടി രൂപയാണ് ആ വർഷം നേടിയത്.

2005 ൽ രാജമാണിക്യം 25 കോടി രൂപ നേടിയതോടെ ആ വർഷവും മമ്മൂട്ടി തന്നെ ഒന്നാമത്. 2006 ൽ ക്ലാസ്‌മേറ്റ്‌സിലൂടെ പൃഥ്വിരാജ് ബോക്‌സോഫീസ് കളക്ഷൻ പട്ടികയിൽ ഇടം നേടി. 24 കോടിയാണ് ഈ ചിത്രം കളക്ട് ചെയ്തത്. 2007 ൽ മായാവി 15 കോടി നേടിയപ്പോൾ മമ്മൂട്ടി വീണ്ടും ലിസ്റ്റിൽ ഇടം നേടി. മലയാള സിനിമയിലെ ചരിത്ര സംഭവങ്ങളിലൊന്നായി ട്വന്റി 20 2008 ൽ ആയിരുന്നു റിലീസ്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരന്ന ആ ചിത്രം 2008 ൽ 33 കോടി രൂപയാണ് കളക്ട് ചെയ്തത്.

2009 ലും 2010 ലും ഇയർ ടോപ്പർ പദവി മമ്മൂട്ടിക്ക് തന്നെയായിരുന്നു. കേരള വർമ്മ പഴശ്ശിരാജ (15 കോടി), പോക്കിരിരാജ ( 16.5 കോടി ) എന്നീ ചിത്രങ്ങളിലൂടെയായിരുന്നു ഈ നേട്ടം. 2011 ൽ മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവർ അണിനിരന്ന ക്രിസ്റ്റ്യൻ ബ്രദേഴ്‌സ് 28 കോടി നേടി ആ വർഷത്തെ കളക്ഷനിൽ ഒന്നാമത് എത്തി. 2012 ൽ മായാമോഹിനിയിലൂടെ ദിലീപ് പത്ത് വർഷത്തിന് ശേഷം ഇയർ ടോപ്പറായി. മായാമോഹിനി നേടിയത് 22 കോടിയായിരുന്നു.

2013 ൽ ആണ് മലയാള സിനിമയുടെ കളക്ഷൻ റെക്കോഡുകൾ എല്ലാം തിരുത്തി കുറിച്ച ദൃശ്യം വന്നത്. ആദ്യമായി 50 കോടി കളക്ട് ചെയ്യുന്ന ചിത്രമായി ദൃശ്യം മാറി. 2014 ൽ ദുൽഖർ നിവിൻ പോളി, ഫഹദ് ചിത്രം ബാംഗ്ലൂർ ഡേയ്‌സ് 45 കോടി രൂപ നേടി കളക്ഷനിൽ ഒന്നാമതെത്തി. 2015 ൽ പ്രേമത്തിലൂടെ നിവിൻ പോളി ഇയർ ടോപ്പറായി. പ്രേമം 60 കോടി കളക്ഷനാണ് നേടിയത്. മലയാള സിനിമ ആദ്യമായി 100 കോടി എന്ന ക്ലബിൽ കയറിയ വർഷമായിരുന്നു 2016. മോഹൻലാലിന്റെ പുലിമുരുകൻ ആണ് ഈ നേട്ടം സ്വന്തമാക്കിയത്.

2017 ൽ രാമലീലയിലൂടെ ദിലീപ് വീണ്ടും ഇയർ ടോപ്പറായി. 50 കോടിയാണ് ചിത്രം നേടിയത്. 2018 ൽ നിവിൻ പോളി നായകവേഷത്തിലെത്തിയ കായംകുളം കൊച്ചുണ്ണി 72 കോടി നേടി ആ വർഷം ഒന്നാമത് എത്തി. 2019 ൽ ബോക്‌സോഫീസ് കളക്ഷനിൽ അടുത്ത ബെഞ്ച് മാർക്ക് തൊട്ടു. 150 കോടിയിൽ എത്തിയത് മോഹൻലാലിന്റെ ലൂസിഫർ. 2020 ൽ 50 കോടി കളക്ഷൻ നേടിയ കുഞ്ചാക്കോ ബോബന്റെ അഞ്ചാം പാതിര ആ വർഷം ഒന്നാമത് എത്തി. 2021 ൽ ദുൽഖർ സൽമാന്റെ കുറുപ്പ് 81 കോടി രൂപ നേടി ഒന്നാമതായി. 2022 ൽ ഭീഷ്മപർവത്തിലൂടെ മമ്മൂട്ടി വീണ്ടും ഒന്നാമത് എത്തി. 80 കോടിയോളമാണ് ചിത്രം കളക്ട് ചെയ്തത്.

2023 ൽ കേരളം നേരിട്ട പ്രളയത്തിന്റെ കഥപറഞ്ഞ 2018 ആണ് ഒന്നാമത് എത്തി. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ എന്നിവർ അണിനിരന്ന ചിത്രം 175 കോടിയിലേറെ നേടി. 2024 ൽ മഞ്ഞുമ്മൽ ബോയ്‌സാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 240 കോടിയിലേറെ കളക്ട് ചെയ്ത ചിത്രം മലയാളത്തിലെ എക്കാലത്തേയും പണംവാരി പടം എന്ന നേട്ടവും സ്വന്തമാക്കി. മോഹൻലാലിന്റെ ഏഴ് വർഷം ഇയർ ടോപ്പറായപ്പോൾ മമ്മൂട്ടി ആറ് വർഷം ഇയർ ടോപ്പറായി എന്ന് കാണാൻ പറ്റും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

ഇന്ത്യൻ സ്ത്രീകൾ വ്യാജ പീഡന ആരോപണങ്ങൾ ഉന്നയിക്കില്ലെന്ന ...

ഇന്ത്യൻ സ്ത്രീകൾ വ്യാജ പീഡന ആരോപണങ്ങൾ ഉന്നയിക്കില്ലെന്ന ധാരണ വേണ്ട: ഹൈക്കോടതി
പാശ്ചാത്യരാജ്യങ്ങളിലെ പോലെ പുരോഗമന സമൂഹമല്ലാത്തതിനാല്‍ സ്ത്രീകള്‍ തെറ്റായ പീഡന പരാതികള്‍ ...

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 68 കാരൻ അറസ്റ്റിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 68 കാരൻ അറസ്റ്റിൽ
വടകര പാതിയാരക്കര സ്വദേശി അബൂബക്കറിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

ഹോളി ആഘോഷത്തിനിടെ അപമര്യാദ: നടിയുടെ പരാതിയിൽ സഹനടനെതിരെ

ഹോളി ആഘോഷത്തിനിടെ അപമര്യാദ: നടിയുടെ പരാതിയിൽ സഹനടനെതിരെ കേസ്
സീരിയലിന്റെ നിര്‍മാണ കമ്പനിയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിയില്‍ മറ്റ് ...

USA attacks Houthi: ഹൂതികളെ തുടച്ചുനീക്കും, അപ്രതീക്ഷിത ...

USA attacks Houthi: ഹൂതികളെ തുടച്ചുനീക്കും, അപ്രതീക്ഷിത വ്യോമാക്രമണവുമായി യു എസ്, 15 പേർ കൊല്ലപ്പെട്ടു
അതേസമയം യു എസ് വ്യോമാക്രമണത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് ഹൂതികള്‍ അല്‍ മസിറ ...

ചെറുപ്പക്കാരായ സ്ത്രീകളില്‍ സമ്മര്‍ദ്ദം പക്ഷാഘാത സാധ്യത ...

ചെറുപ്പക്കാരായ സ്ത്രീകളില്‍ സമ്മര്‍ദ്ദം പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു; പഠനം
പക്ഷാഘാതം സംഭവിച്ചവര്‍ക്ക് ഉയര്‍ന്ന തോതിലുള്ള സമ്മര്‍ദ്ദം അനുഭവപ്പെട്ടിരുന്നതായി ...