aparna shaji|
Last Modified വ്യാഴം, 8 ഡിസംബര്‍ 2016 (11:16 IST)
നിവിന്റെ നായികയായി തെന്നിന്ത്യൻ നടി
തൃഷ മലയാളത്തിലേക്ക് ചുവടുകൾ വെയ്ക്കുന്നു. ശ്യാമപ്രസാദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിനും തൃഷയും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത മാർച്ചിൽ ആരംഭിക്കും. ഇതാദ്യമായാണ് തൃഷയും നിവിനും ഒന്നിക്കുന്നത്. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ അനിൽകുമാർ ആണ് ചിത്രത്തിന്റെ നിർമാണം.
'ഹേ ജൂഡ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജൂഡ് എന്ന കഥാപാത്രമായിട്ടാണ് നിവിൻ എത്തുന്നത്. തികച്ചും ഒരു പ്രണയ കഥയാണ് സിനിമയുടെ ഇതിവൃത്തമെന്നു സംവിധായകൻ ശ്യാമപ്രസാദ് മനോരമ ഓൺലൈനിനോട് പറഞ്ഞു. നേരത്തെ ഇവിടെ എന്ന സിനിമയിൽ നിവിൻ പോളിയും ശ്യാമപ്രസാദും ഒന്നിച്ചിരുന്നു.
സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന 'സഖാവ്' എന്ന ചിത്രത്തിലാണ് നിവിൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് നിര്‍മിക്കുന്ന ചിത്രത്തില്‍ യുവ രാഷ്ട്രീയ പ്രവര്‍ത്തകനായാണ് നിവിന്‍ അഭിനയിക്കുന്നത്. തൃശൂര്‍, കൊച്ചി, കോട്ടയം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ശ്രീനിവാസന്‍, മണിയന്‍ പിള്ള രാജു, ജോജോ, ഐശ്വര്യ രാജേഷ്, അപര്‍ണ ഗോപിനാഥ്, ഗായത്രി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.