തമാശ നമ്പർ വൺ! - മമ്മൂട്ടി സൂപ്പറാണ്!

മമ്മൂട്ടി വിജയകരമായി തമാശ പറഞ്ഞത് രണ്ട് തവണ!

aparna shaji| Last Updated: ബുധന്‍, 7 ഡിസം‌ബര്‍ 2016 (13:03 IST)
മെഗാസ്റ്റാർ മമ്മൂട്ടി തമാശ പറയില്ലെന്നും കർക്കശകാരനാണെന്നും തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കാറുണ്ട്. ശൗരവമുള്ളവർ തമാശ പറഞ്ഞാൽ കേൾക്കുന്നവർ പൊട്ടിച്ചിരിക്കുമെന്ന് ഉറപ്പാണ്. മമ്മൂട്ടി തമാശ പറയാറില്ല എന്ന വാർത്തകൾ സത്യമല്ലെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർ പറയുന്നു.
കര്‍ക്കശമാണ് മമ്മൂട്ടിയുടെ സ്ഥായി ഭാവമെന്നാണ് പൊതുവെ പറയാറുള്ളത്. ശ്രീനിവാസന്റെ അഭിപ്രായത്തില്‍ മമ്മൂട്ടി തമാശകള്‍ പറയുകയും തമാശകള്‍ കേട്ടാല്‍ പൊട്ടിചിരിക്കുകയും ചെയ്യും. തന്റെ അറിവില്‍, ജീവിതത്തില്‍ ആകെ മൊത്തം മമ്മൂട്ടി വിജയകരമായി രണ്ട് തമാശകള്‍ പറഞ്ഞിട്ടുണ്ടെന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

ശ്രീനിവാസന്റെ അഭിപ്രായത്തിൽ മമ്മൂട്ടിയുടെ നമ്പർ വൺ തമാശ എന്ന് പറയുന്നത് ശ്രീനിവാസനെ കുറിച്ച് തന്നെയാണത്രേ. ആക്ഷേപ പരിഹാസത്തിന്റെ കാര്യത്തിൽ എന്നും മുന്നിൽ നിൽക്കുന്നയാളാണ്
സൗഹൃദ സന്ദർഭത്തിൽ ഒരിക്കൽ ശ്രീനി മമ്മൂട്ടിയോട് പറയുകയുണ്ടായി 'മമ്മൂട്ടി, നമ്മളൊക്കെ അഭിനയരംഗത്ത് പിടിച്ചു നില്‍ക്കുന്നത് നിങ്ങളെപ്പോലെ ഗ്ലാമറിന്റെ പേരിലല്ലല്ലോ, കഴിവുള്ളതുകൊണ്ടല്ലേ?' എന്ന്. ഉരുളയ്ക്കുപ്പേരി പോലെ മമ്മൂട്ടിയുടെ മറുപടിയും വന്നു: 'പിടിച്ചു നില്‍ക്കാന്‍ ഈ അഭിനയമെന്നൊക്കെ പറയുന്ന സാധനം വല്ലയിടത്തും കെട്ടിത്തൂക്കിയിട്ടിരിക്കുകയാണോ?'. എന്തായാലും ശ്രീനി അതുകേട്ട് ശരിക്കും ചിരിച്ചു.

രണ്ടാമത്തെ തമാശയാണ് ശരിക്കും തമാശ. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിനെക്കുറിച്ചാണ് രണ്ടാമത്തേതെന്ന് ശ്രിനിവാസൻ പറയുന്നു. ഡെന്നീസിന്റെ മകനെ കോപ്പിയടിച്ചതിനു പിടിച്ചുവെന്ന് ആരോ പറഞ്ഞപ്പോള്‍ ഉടന്‍ വന്നുവത്രെ മമ്മൂട്ടിയുടെ കമന്റ്, 'അതെങ്ങനെയാ, കോപ്പിയടിക്കാതിരിക്കുന്നത്, ഡെന്നീസിന്റെയല്ലേ മോന്‍.'
ഏതാലായും ഈ രണ്ട് തമാശകളും ശ്രീനിവാസന് ഏറ്റവും ഇഷ്ടപെട്ടത് തന്നെ.
ആരും പ്രതീക്ഷിക്കാത്ത തമാശകൾ പറഞ്ഞ് ആളുകളെ ചിരിപ്പിക്കുന്ന കാര്യത്തിൽ മമ്മൂട്ടി സുപ്പറാണെന്നാണ് ആരാധകർ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :