ചെന്നൈ|
VISHNU N L|
Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (14:22 IST)
ദക്ഷിണേന്ത്യന്‍ സിനിമാതാരമായ തൃ^ഷ തന്റെ വിവാഹം വേണ്ടെന്ന് വച്ചതായി വാര്‍ത്തകള്‍. പ്രമുഖ തമിഴ് മാധ്യമങ്ങളാണ് തൃഷയുടെ വിവാഹം ഉപേക്ഷിച്ചതായി വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നത്. തെന്നിന്ത്യന്‍ സുന്ദരി തൃഷയും നിര്‍മാതാവും ബിസിനസ്സ്മാനുമായ വരുണ്‍മാനിയനും നീണ്ടകാലത്തെ പ്രണയത്തിനു ശേഷം വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരി 23 നാണ് തൃഷയും വരുണ്‍ മാനിയനും തമ്മിലുള്ള വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രണയ ബന്ധത്തില്‍ വിള്ളല്‍ വീണതായാണ് വിവരം. ഇതേ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ ഇവര്‍ രണ്ടുപേരും യാതൊന്നും പ്രതികരിച്ചിട്ടില്ല. വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു എങ്കിലും വിവാഹ തീയതി പിന്നീട് പ്രഖ്യാപിക്കും എന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ അടുത്തിടെ വരുണിനൊപ്പം സ്വകാര്യ പരിപാടികളിലൊന്നും
തൃഷ പങ്കെക്കുകയുണ്ടായിട്ടില്ല. മാത്രമല്ല വരുണിന്റെ കുടുംബത്തില്‍ നടന്ന ഒരു ചടങ്ങില്‍ നിന്നും തൃഷ വിട്ടു നിന്നിരുന്നു. ഇതെല്ലമാണ് ഇരുവരും തമ്മിലുള്ള ബന്ധം തകര്‍ന്നതായി വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണം.
മാത്രമല്ല വരുണ്‍ നിര്‍മിക്കാനിരുന്ന ചിത്രത്തില്‍ നിന്നും തൃഷ പിന്മാറിയിരുന്നു. കൂടാതെ പുതിയ നിരവധി ചിത്രങ്ങളുമായി തൃഷ കരാര്‍ ഒപ്പിടുകയുംചെയ്തു. ഇത് വരുണിനെ ഒഴിവാക്കുന്നതിനായാണ് എന്നാണ് സൂചന. ഭൂലോകം, അപ്പാട്ടാക്കര്‍ എന്നീ ചിത്രങ്ങള്‍ക്ക് പുറമെ സെല്‍വ രാഘവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും തൃഷയാണ് നായിക. ഇതിന് പുറമെ മൂന്ന് തെലുങ്ക് ചിത്രങ്ങളും തൃഷ ഇതിനോടകം കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. കമല്‍ഹാസന്‍ നായകനാകുന്ന പുതിയ ത്രില്ലര്‍ ചിത്രത്തിലും തൃഷ തന്നെ.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.