1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. thrisha have a condition on dating

ഡേറ്റിംഗിന് ഞാൻ തയ്യാറാണ്, എന്നാൽ ഒരു നിബന്ധനയുണ്ട്, വിചിത്ര ആവശ്യവുമായി ത്രിഷ

ലോക്ക്ഡൗൺ
ലോക്ക്ഡൗൺ കാലത്ത് ഡേറ്റിംഗിനെ പറ്റിയും റിലേഷൻഷിപ്പിനെ പറ്റിയും മനസ്സ് തുറന്ന് തെന്നിന്ത്യൻ സന്ദരി ത്രിഷ. ഒരു ഡേറ്റിംഗിനോ റിലേഷൻഷിപ്പിനോ തയ്യാറാണ് താനെന്നാണ് ത്രിഷ പറയുന്നത്. പക്ഷേ ഒരു നിബന്ധന താരത്തിനുണ്ട്. അത് പാലിക്കുകയാണെങ്കിൽ മാത്രമെ ഇതിന് താൻ തയ്യാറുള്ളുവെന്നാണ് താരം പറയുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. 500 വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഉപന്യാസം എഴുതണം എന്നാണ് തൃഷയുടെ വിചിത്രമായ നിബന്ധന.
 
ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എങ്ങനെ എന്റെ സമയം പാഴാക്കില്ല എന്ന വിഷയത്തില്‍ 500 വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഉപന്യാസം എഴുതണം എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി താരം കുറിച്ചിരിക്കുന്നത്.നിലവിൽ ലോക്ക്ഡൗൺ കാലത്ത് ടിക്ടോക് വീഡിയോകൾ കണ്ട് സമയം ചിലവഴിക്കുകയാണ് താരം. മോഹൻലാൽ നായകനായി എത്തുന്ന റാം, മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവൻ എന്നിവയാണ് തൃഷയുടേതായി അണിയറയിലൊരുങ്ങുന്ന ചിത്രങ്ങൾ.
 
അടുത്ത ലേഖനം
'മണ്ണിലിറങ്ങി ജോലിക്കാരുടെ കൂടെ കൃഷിചെയ്യുന്ന മലയാള സിനിമയിലെ ഏക നടൻ'