aparna shaji|
Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2016 (11:49 IST)
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയത
തോപ്പിൽ ജോപ്പൻ മികച്ച അഭിപ്രായവുമായി തീയേറ്ററുകളിൽ മുന്നേറുകയാണ്. നാല് ദിവസത്തെ കളക്ഷനാണ് പുറത്തുവിട്ടിട്ടുള്ളത്. ജോണി ആന്റണി നല്‍കുന്ന കണക്ക് പ്രകാരം ചിത്രം നാല് ദിവസം കേരളത്തില്‍ നിന്ന് നേടിയ ഗ്രോസ് കളക്ഷന്‍ 8.43 കോടിയാണ്. നെറ്റ് 6.71 കോടിയും ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 4.02 കോടിയും.
115 സ്‌ക്രീനുകളിലാണ് കേരളത്തില്‍ മാത്രം തോപ്പില്‍ ജോപ്പന്‍ റിലീസ് ചെയ്തത്. ഏറെ നാളിന് ശേഷം മമ്മൂട്ടി ഒരു 'അച്ചായന്‍' വേഷത്തിലെത്തുന്ന ചിത്രവുമാണ് 'ജോപ്പന്‍'. ഈ രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ തോപ്പില്‍ ജോപ്പന്‍ മമ്മൂട്ടിയുടേതായി 50 കോടി ക്ലബില്‍ ഇടം പിടിക്കുന്ന ആദ്യചിത്രമായിരിക്കും!. ഏതായാലും 30 കോടി ക്ലബിൽ ജോപ്പൻ ഇടം പിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ചിത്രത്തിന്റെ ഇപ്പോഴത്തെ കുതിപ്പുകൾ സൂചിപ്പിക്കുന്നതും അതുതന്നെയാണ്.
ജോപ്പന്റെ എതിരാളി പുലിമുരുകൻ ആണെങ്കിലും കുടുംബ പ്രേക്ഷകർ ഇടിച്ചു കയറുന്നത് കബഡി കളിക്കാരനായ ജോപ്പനെ കാണാനാണ്. നാല് ദിവസം കൊണ്ട് 10 കോടിയിലേക്ക് എത്തുന്ന ചിത്രം ആരാധകർക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്. ചിത്രം 30 കോടി കടക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. 27 കോടി നേടിയ കേരള വർമ്മ പഴശ്ശിരാജ എന്ന ചിത്രമാണ് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്. ജോപ്പൻ പഴശ്ശിരാജയെ കടത്തിവെട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.