പുലിമുരുകനിലെ ആ പാട്ട് കോപ്പിയടിച്ചതല്ല, എന്റെ അമ്മയാണെ അച്ഛനാണെ സത്യം: ഗോപീ സുന്ദർ
പുലിമുരുകനിലെ തീ സോങ് കോപ്പിയടിച്ചതോ?
aparna shaji|
Last Updated:
വ്യാഴം, 13 ഒക്‌ടോബര്‍ 2016 (11:17 IST)
മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ എന്ന ചിത്രം റെക്കോർഡുകൾ എല്ലാം മറികടന്ന് കുതിക്കുകയാണ്. എല്ലായിടത്തും പോസിറ്റീവ് റെസ്പോൺസ് ആണ് ലഭിക്കുന്നത്. ഇതിനിടെ ചിത്രത്തിലെ ഗാനങ്ങൾ കോപ്പിയടിച്ചതാണെന്ന വാദവും സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്. ചിത്രത്തിലെ തീം സോങ് കോപ്പിയടിച്ചതാണെന്നാണ് ഉയർന്ന് വരുന്ന ആരോപണം.
ഗോപീ സുന്ദറാണ് പുലിമുരുകനിലെ പാട്ടുകൾക്ക് ഈണം നൽകിയിരിക്കുന്നത്. പാട്ട് കോപ്പിയടിച്ചതാണെന്ന ആരോപണം സോഷ്യൽ മീഡിയയിൽ ശക്തമാകുമ്പോൾ ഗോപീ സുന്ദർ സംഭവത്തിലെ സത്യാവസ്ഥ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഉയർച്ചയിൽ ഇഷ്ടപ്പെടാത്തവർ ഉണ്ടാകുമെന്നും ഏത് പാട്ട് പുതിയതായി ഇറങ്ങിയാലും ഇപ്പോൾ ആരോപണങ്ങൾ ഉണ്ടാകാറുണ്ടെന്നും ഗോപീ സുന്ദർ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇതാണ് പുലിമുരുകനിലെ തീം സോങ്:
ഇതാണ് പുലിമുരുകനിലെ തീം സോങ്. ചിത്രത്തിന്റെ മേക്കിങ് വീഡിയോയ്‌ക്കൊപ്പമാണ് തീം സോങ് റിലീസ് ചെയ്തത്.