ബിഗ് സ്‌ക്രീനുകളില്‍ നിന്ന് 160 കോടി, രണ്ടുമാസത്തെ കാത്തിരിപ്പ് കഴിഞ്ഞ് സല്‍മാന്‍ഖാന്റെ 'കിസീ കാ ഭായ്' ഒടിടിയില്‍

കെ ആര്‍ അനൂപ്| Last Modified ശനി, 17 ജൂണ്‍ 2023 (10:01 IST)
സല്‍മാന്‍ഖാന്റെ പുതിയ ചിത്രമായ കിസീ കാ ഭായ് കിസീ കി ജാനിന്റെ ഒടിടി റിലീസ് വിവരങ്ങള്‍ പുറത്ത്.
സീ 5 ലൂടെ ജൂണ്‍ 23ന് സിനിമയുടെ സ്ട്രീമിംഗ് ആരംഭിക്കും. ഏപ്രില്‍ 21ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം രണ്ടു മാസങ്ങള്‍ക്ക് ഇപ്പുറമാണ് ഒടിടി റിലീസ് ചെയ്യുന്നത്. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്ത സിനിമ ആക്ഷനും കോമഡിയും പ്രാധാന്യം നല്‍കുന്നതാണ്.
ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 160 കോടി രൂപയാണ് ചിത്രം നേടിയത്. 125 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :