അനുബന്ധ വാര്‍ത്തകള്‍
- ശ്രേയ ഘോഷാല്‍ വീണ്ടും മലയാള സിനിമയിലേക്ക്, ദുല്‍ഖര്‍ സിനിമയില്‍ അടിച്ചുപൊളി പാട്ട്
- 90കളില്‍ തിളങ്ങിനിന്ന നായിക, തല അജിത്തിന്റെ കാമുകി, നിര്‍ണ്ണയത്തില്‍ ലാലേട്ടനൊപ്പം തകര്‍ത്തഭിനയിച്ച ഹീരയെ ഓര്‍മയുണ്ടോ?
- ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു,'നടന്ന സംഭവം' ടൈറ്റില്‍ പോസ്റ്റര്‍
- വാരാന്ത്യം അടിപൊളി ആകട്ടെ ! ആരാധകരോട് സ്നേഹ
- രണ്ട് കൊലപാതകം, ചുവരില്‍ അസ്ത്ര ചിഹ്നം, ത്രില്ലടിപ്പിക്കാന്‍ അമിത് ചക്കാലക്കലിന്റെ അസ്ത്ര
ദുല്‍ഖറിന് വേണ്ടി മഹേഷ് ബാബു,'കിംഗ് ഓഫ് കൊത്ത' വിശേഷങ്ങള്‍
ദുല്‍ഖര്‍ സല്‍മാന്റെ പാന്‍-ഇന്ത്യന്‍ ചിത്രമായ കിംഗ് ഓഫ് കൊത്ത ഒരുങ്ങുകയാണ്.സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള തെലുങ്ക് ടീസര്‍ ജൂണ്‍ 28 ന് പുറത്തിറക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. തെലുങ്ക് ടീസര്‍ നടന്‍ മഹേഷ് ബാബു റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
ഡാന്‍സിങ് റോസ് എന്ന പേരില്‍ അറിയപ്പെടുന്ന സാര്‍പ്പട്ട പരമ്പരയിലെ താരം ഷബീര്‍ കല്ലറക്കല്‍ കണ്ണന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.പ്രസന്ന ഷാഹുല്‍ ഹസ്സന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്നു. താര എന്ന കഥാപാത്രമായി ഐശ്വര്യ ലക്ഷ്മിയും മഞ്ജുവായി നൈല ഉഷയും രഞ്ജിത്തായി ചെമ്പന്‍ വിനോദും ടോമിയായി ഗോകുല്‍ സുരേഷും സിനിമയിലുണ്ട്. ദുല്‍ഖറിന്റെ അച്ഛനായാണ് ഷമി തിലകന്‍ എത്തുന്നത്.കൊത്ത രവി എന്നാണ് കഥാപാത്രത്തിന്റെ പേര്.മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വടചെന്നൈ ശരണ്‍, റിതുവായി അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവരും സിനിമയിലുണ്ട്.അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.