'തലവന്‍' ഒടിടിയിലേക്ക്; കാണാന്‍ കഴിയുന്നത് ഇവിടെ

Thalavan Movie
Thalavan Movie
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 23 ജൂലൈ 2024 (13:42 IST)
ബിജു മേനോനും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തലവന്‍ ഒടിടിയിലെത്തുന്നു. മികച്ച ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് തലവന്‍. ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം സെപ്റ്റംബറിലാണ് ചിത്രം ഒടിടിയിലെത്തുന്നത്. സോണി ലിവിലാണ് സിനിമ കാണാന്‍ സാധിക്കുന്നത്. ജിസ് ജോയിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ജിസ് ജോയി ഇതുവരെ ചെയ്യാത്ത തരത്തിലുള്ള സിനിമയായിരുന്നു തലവന്‍.

സാധാരണയായി ഫീല്‍ഡ് ഗുഡ് സിനിമയാണ് ഇദ്ദേഹം ചെയ്യാറുള്ളത്. തലവന്റെ ഛായാഗ്രഹണം ശണ്‍ വേലായുധനാണ് ചെയ്തത്.
ദീപക് ദേവാണ് സംഗീതം നിര്‍വഹിച്ചിരുന്നത്. ജാഫര്‍ ഇടുക്കി, അനുശ്രീ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജിത്ത് തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :