ലിയോ സിനിമയുടെ പേരില്‍ വ്യാജ ടിക്കറ്റുകള്‍,നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് തിയറ്റര്‍
കെ ആര് അനൂപ്|
Last Modified ബുധന്‍, 11 ഒക്ടോബര്‍ 2023 (15:08 IST)
വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. റിലീസിന് ഇനി എട്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സിനിമയുടെ വ്യാജ ടിക്കറ്റുകള്‍ വില്ക്കപ്പെടുന്നു. ആദ്യ ഷോയുടെ ടിക്കറ്റുകള്‍ എന്ന പേരില്‍ വ്യാജ ടിക്കറ്റുകള്‍ ടിക്കറ്റുകള്‍ ഉണ്ടാക്കി വില്‍ക്കുകയാണ് ചിലര്‍. മധുരയിലെ പ്രിയ തീയറ്ററിന്റെ പേരിലുള്ള ടിക്കറ്റുകള്‍ ആണ് ഇത്തരത്തില്‍ വില്‍ക്കപ്പെടുന്നത്.
ഇതിന്റെ ചിത്രങ്ങള്‍ വലിയതോതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന ടിക്കറ്റുകള്‍ ഫെയ്ക്ക് ആണെന്ന് അറിയിച്ചുകൊണ്ട് പ്രിയ തിയറ്റര്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റിട്ടു.
വ്യാജ ടിക്കറ്റിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് തിയറ്റര്‍ പറയുന്നത്. എന്നാല്‍ ലിയോ ഫസ്റ്റ് ഷോകളില്‍ തന്നെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം ചില മനപ്പൂര്‍വ്വം നടത്തുന്നുണ്ട് എന്നാണ് വിജയ് ആരാധകര്‍ പറയുന്നത്.
അതേസമയം ഒക്ടോബര്‍ 19ന് തമിഴ്നാട്ടില്‍ സിനിമയുടെ പുലര്‍ച്ചയുള്ള ഫാന്‍ ഷോകള്‍ക്ക് ഇതുവരെയും തീരുമാനമായിട്ടില്ല. ഒക്ടോബര്‍ 15ന് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്.