ജയ്ലറിന്റെ ബോക്സ് ഓഫീസ് റെക്കോര്‍ഡ് മറികടക്കുമോ? ലോകേഷ് കനകരാജിന് പറയാനുള്ളത് ഇതാണ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (11:40 IST)
ജയിലര്‍ വന്‍ വിജയത്തിന് ശേഷം കോളിവുഡ് സിനിമ ലോകം ഉറ്റുനോക്കുന്ന ചിത്രമാണ് ലിയോ. വരാനിരിക്കുന്ന വിജയ് ചിത്രം ജയ്ലറിന്റെ ബോക്സ് ഓഫീസ് റെക്കോര്‍ഡ് മറികടക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. ഇതേ ചോദ്യം സംവിധായകന്‍ ലോകേഷ് കനകരാജിന് മുമ്പിലും എത്തി.
ജയ്ലറിന്റെ ബോക്സ് ഓഫീസ് റെക്കോര്‍ഡ് മറികടക്കുന്നതില്‍ ലിയോ പരാജയപ്പെട്ടാലും താന്‍ കാര്യമാക്കുന്നില്ലെന്നാണ് സംവിധായകന്‍ പറഞ്ഞത്. സിനിമ കാരണം നിര്‍മ്മാതാവിന് നഷ്ടം വരരുത് എന്നതില്‍ മാത്രമാണ് താന്‍ ശ്രദ്ധിക്കുന്നതെന്നുംവിക്രം, ലോകേഷ് കനകരാജ് കമല്‍ഹാസനു സമ്മാനിച്ച് കരിയറിലെ ഏറ്റവും മികച്ച ഹിറ്റാണ്. എന്നാല്‍ ആ വിജയത്തില്‍ പോലും താന്‍ കമല്‍ഹാസന് ഏറ്റവും ഉയര്‍ന്നത് നല്‍കിയതായി തനിക്കു തോന്നിയിട്ടില്ലെന്നും ലോകേഷ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :