'ലിയോ ' രണ്ടാമത്തെ ഗാനം എപ്പോള്‍ ? വിജയ് ആരാധകര്‍ക്കായി ലോകേഷ് നല്‍കിയ അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 20 ജൂലൈ 2023 (11:27 IST)
ലിയോയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ടീം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടന്നു.ആദ്യ ഗാനം 'നാ റെഡി' വന്‍ ഹിറ്റായി മാറിയപ്പോള്‍ ആരാധകര്‍ രണ്ടാമത്തെ പാട്ട് എപ്പോള്‍ വരുമെന്ന് അറിയാനായി കാത്തിരിക്കുകയാണ്. സംവിധായകന്‍ ലോകേഷ് കനകരാജിന് പറയാനുള്ളത് ഇതാണ്.
രണ്ടാമത്തെ ഗാനം പുറത്തിറങ്ങാന്‍ സമയമെടുക്കുമെന്ന് താന്‍ കരുതുന്നത് എന്നാണ് ലോകേഷ് പറഞ്ഞത്. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു സംവിധായകന്‍.
'നാ റെഡി'എന്ന ഗാനത്തിന് അനിരുദ്ധാണ് സംഗീതം ഒരുക്കിയത്.സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് പുറത്തിറങ്ങിയത്. ആലാപനം നടന്‍ വിജയ് ആയിരുന്നു. രണ്ടായിരത്തോളം വരുന്ന നര്‍ത്തകര്‍ക്കൊപ്പം വിജയ് ഡാന്‍സ് ചെയ്യുന്നു എന്നതാണ് ഈ പാട്ടിന്റെ പ്രത്യേകത.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :