കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 29 ഏപ്രില്‍ 2021 (10:45 IST)
'വലിമൈ' ടീമില്‍ നിന്നുള്ള പുതിയ അപ്ഡേറ്റുകള്‍ക്കായി അജിത്തിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മെയ് ഒന്നിന് ഫസ്റ്റ് ലുക്കും പുറത്തു വരില്ലെന്ന് അറിയിച്ചതോടെ സിനിമ പ്രേമികള്‍ നിരാശയിലാണ്. എന്നാല്‍ ഒരു സന്തോഷ വാര്‍ത്തയാണ് പുറത്തു വരുന്നത്.
'വലിമൈ' ടീമിനൊപ്പം അജിത്തിന്റെ മറ്റൊരു പ്രോജക്റ്റ് ഒരുങ്ങുകയാണ്.
എച്ച്. വിനോദ്, നിര്‍മ്മാതാവ് ബോണി കപൂര്‍ എന്നിവരുമായി തുടര്‍ച്ചയായി മൂന്നാം തവണയും തല ഒന്നിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. താല്‍ക്കാലികമായി 'തല 61' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നുണ്ടെന്നാണ് വിവരം.കഥ ഇഷ്ടമായെന്നും ഇതേ ടീമിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ അജിത്ത് ആഗ്രഹിക്കുന്നുവെന്നും പറയപ്പെടുന്നു. ആക്ഷന്‍ ചിത്രം കൂടിയാകും ഇത്.ജൂലൈ മാസത്തോടെ ടീം പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഓഗസ്റ്റിലാകും 'വലിമൈ' റിലീസ്.