1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Telugu superstar Mahesh Babu also fell Manjummal Boyz has only one film ahead of him

തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവും വീണു! മഞ്ഞുമ്മല്‍ ബോയ്സിന് മുന്നിലുള്ളത് ഇനി ഒരേ ഒരു സിനിമ

Manjummel Boys
മോളിവുഡ് സിനിമകള്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വന്‍ കളക്ഷനുകള്‍ നേടുന്ന കാഴ്ചയാണ് 2024 ന്റെ ആദ്യം കാണാന്‍ ആകുന്നത്. ഇന്ത്യയ്ക്ക് പുറത്തും ഇതേ രീതി തന്നെയാണ് മലയാളം സിനിമ തുടരുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു തുടങ്ങിയ സിനിമകള്‍ ഇപ്പോഴും തിയറ്ററുകളില്‍ നിറഞ്ഞ് ഓടുന്നു. 2024 ഓസ്‌ട്രേലിയന്‍ ബോക്‌സ് ഓഫീസില്‍ കളക്ഷനില്‍ മഞ്ഞുമ്മല്‍ ബോയ്‌സും മുന്‍നിരയില്‍ എത്തിക്കഴിഞ്ഞു. 2024ലെ സര്‍പ്രൈസ് ഹിറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഹനുമാനാണ് ഇനി മഞ്ഞുമ്മല്‍ ബോയ്‌സിനെ മുന്നിലുള്ള ഇന്ത്യന്‍ സിനിമ.
 
2024ല്‍ ഓസ്‌ട്രേലിയന്‍ ബോക്‌സ് ഓഫീസില്‍ ഇന്ത്യന്‍ സിനിമകളില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നു. 4.14 കോടി രൂപ ഇതിനോടകം നേടി കഴിഞ്ഞു. ഒന്നാം സ്ഥാനത്ത് ഹനുമാന്‍ എന്ന ചിത്രമാണ്. 4.6 7 കോടി രൂപയാണ് സിനിമയുടെ കളക്ഷന്‍. ഇത് വൈകാതെ മഞ്ഞുമ്മല്‍ ബോയ്‌സ് മറികടക്കും എന്ന് പ്രതീക്ഷിക്കുന്നു.
മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരത്തിന്റെ ഓസ്‌ട്രേലിയന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ ആകെ 2.76 കോടിയാണ്. തൊട്ടു പിന്നാലെ നാലാം സ്ഥാനത്ത് മലയാളത്തിന്റെ തന്നെ പ്രേമലു ആണ്.പ്രേമലു 2.43 കോടി രൂപയാണ് ഓസ്‌ട്രേലിയന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്.
.
 
 
അടുത്ത ലേഖനം
അല്ലു അര്‍ജുന്‍ ഇനി അറ്റ്‌ലിക്കൊപ്പം ! വമ്പന്‍ പ്രതിഫലം ചോദിച്ച് സംവിധായകന്‍