1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Saiju Kurup thanks to Dulquer, Sunny Wayne is now God, this is what happened

സണ്ണി വെയ്ന്‍ ഇനി ദൈവം !ദുല്‍ഖറിന് നന്ദി പറഞ്ഞ് സൈജു കുറുപ്പ്, ഇതാണ് സംഭവം

Saiju Kurup thanks to Dulquer
സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, അപര്‍ണ ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'റിട്ടണ്‍ ആന്‍ഡ് ഡയറക്ടഡ് ബൈ ഗോഡ്'.ഫെബി ജോര്‍ജ് സംവിധാനം ചെയ്യുന്ന സിനിമ റിലീസിന് ഒരുങ്ങുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കി.
 
ദുല്‍ഖറിന് നന്ദി പറഞ്ഞുകൊണ്ട് സൈജു കുറുപ്പും സോഷ്യല്‍ മീഡിയയിലൂടെ എത്തി.
ജോമോന്‍ ജോണ്‍, ലിന്റോ ദേവസ്യ, റോഷന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്.കെ യൂസഫ് ആണ് സിനിമ നിര്‍മിക്കുന്നത്. ഷാന്‍ റഹ്‌മാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ബബ്‌ലു അജുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അഭിഷേക് ജഎ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.
 
ജീത്തു ജോസഫിന്റെ പുതിയ ചിത്രമാണ് നുണക്കുഴി. ബേസില്‍ ജോസഫ് നായകനായി എത്തുന്ന സിനിമയില്‍ സൈജു കുറുപ്പും അഭിനയിച്ചിരുന്നു.
'ബീസ്റ്റി'ല്‍ വിജയിനൊപ്പം അഭിനയിച്ചതോടെ അപര്‍ണ ദാസ് തമിഴില്‍ സജീവമായി. 'ദാദ'യിലെ നായിക വേഷം താരത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തു. വീണ്ടും മലയാളത്തിലേക്ക് നടി തിരിച്ചെത്തുകയാണ്.
 
 
 
അടുത്ത ലേഖനം
മലയാളത്തിലെ ഓള്‍ ടൈം നമ്പര്‍ 1, ലക്ഷ്യത്തിലേക്ക് എത്താന്‍ ഇനി 13 കോടി കൂടി, ചരിത്രമാകാന്‍ മഞ്ഞുമ്മല്‍ ബോയ്‌സ്