Rijisha M.|
Last Modified തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (16:53 IST)
തെലുങ്കിൽ ഹിറ്റ് ചിത്രങ്ങളുടെ ലിസ്‌റ്റിൽ ഇടം നേടിയ അർജ്ജുൻ റെഡ്ഡി എന്ന റൊമാന്റിക് ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നു. എന്നാൽ വളരെ മാറ്റങ്ങളോടെയായിരിക്കും ചിത്രം മലയാളത്തിലെത്തുക. ഈ ഫോര്‍ എന്റര്‍ടെയ്ന്റാണ് സിനിമ മലയാളത്തിലെത്തിക്കുന്നത്. ഈ ഫോര്‍ തന്നെയാണ് ചിത്രം തമിഴിലും ചെയ്യുന്നതെന്നതാണ്.
അര്‍ജ്ജുന്‍ റെഡ്ഡി മലയാളത്തിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ആരായിരിക്കും നായകൻ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തെലുങ്കിൽ
വിജയ് ദേവരക്കൊണ്ട അഭിനയിച്ച് തകർത്ത ചിത്രമായിരുന്നതുകൊണ്ടുതന്നെ ടോവിനോ തോമസ്, ആന്റണി വർഗ്ഗീസ് തുടങ്ങിയവരുടെ പേരായിരുന്നു മലയാളത്തിൽ ഉയർന്നുകേട്ടത്.
എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന പേര് പ്രണവ് മോഹൻലാലിന്റേതാണ്. മെഡിക്കൽ വിദ്യാർത്ഥിയ്‌ക്ക് ജൂനിയറായ പെൺകുട്ടിയോട് തോന്നിയ അഗാധമായ പ്രണയവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സന്ദീപ് വംഗയുടെ സംവിധാനത്തില്‍ 2017 ആഗസ്റ്റ് 25ന് തീയേറ്ററുകളിലെത്തിയ ചിത്രമാണ് അര്‍ജ്ജുന്‍ റെഡ്ഡി.
ഈ ഒരു ചിത്രം കൊണ്ട് തന്നെ തെന്നിന്ത്യന്‍ പ്രശസ്തരായ നടന്മാരുടെ പട്ടികയില്‍ വിജയും ഇടം നേടി. ശാലിനി പാണ്ഡേയായിരുന്നു നായിക. അതേസമയം, 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' എന്ന ചിത്രത്തിന്റെ തിരക്കിൽ നിൽക്കുന്ന
പ്രണവ് മോഹൻലാൽ അർജ്ജുൻ റെഡ്ഡിയിൽ അഭിനയിക്കുമോ ഇല്ലയോ എന്ന് വ്യക്തമക്കിയിട്ടില്ല.