അമ്പിളിയിലെ ടീന ഇനി ടൊവിനോയുടെ നായിക; ജൂഡ് ചിത്രത്തിൽ തൻവി; ആദ്യ ഷെഡ്യൂൾ അവസാനിച്ചു

അഖിൽ പി ധർമജൻ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

തുമ്പി എബ്രഹാം| Last Modified തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (14:27 IST)
അമ്പിളി എന്ന ചിത്രത്തിലൂടെ പ്രേക്ഷകഹൃദയം കവർന്ന നടിയാണ് തൻവി റാം. ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന 2403 ft എന്ന ചിത്രത്തിന്‍റെ തിരക്കുകളിലാണ് താരമിപ്പോൾ. ടൊവിനോയാണ് ചിത്രത്തിൽ നായകൻ. അഖിൽ പി ധർമജൻ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

കേരളം നേരിട്ട പ്രളയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ആന്‍റോ ജോസഫാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് തൻവി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :