1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. superhero Movie Malayalam

മമ്മൂട്ടിയും ഫഹദ് ഫാസിലും ഒന്നിച്ചൊരു സൂപ്പര്‍ഹീറോ ചിത്രം വന്നാല്‍, വീഡിയോ കാണാം

മമ്മൂട്ടി
മമ്മൂട്ടിയും ഫഹദ് ഫാസിലും ഒന്നിച്ചൊരു സൂപ്പര്‍ഹീറോ ചിത്രം ഉണ്ടായാലോ ? സിനിമ പ്രേമികള്‍ ആഗ്രഹിച്ചുപോകും. സേതുരാമയ്യരായി ജീവിക്കുകയും മറ്റുള്ളവര്‍ക്ക് ആപത്ത് ഉണ്ടാകുമ്പോള്‍ ഭീഷ്മനാവുകയും ചെയ്യുന്ന മമ്മൂട്ടി കഥാപാത്രം.കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയായി ഫഹദും. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് ഇത്തരത്തിലൊരു വീഡിയോ.
 
നിദീപ് വര്‍ഗീസ് എന്ന യുവാവാണ് വീഡിയോയ്ക്ക് പിന്നില്‍.ഭീഷ്മാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ വീഡിയോ കാണാം.ഭീഷ്മ പര്‍വ്വത്തിലെ മൈക്കിള്‍ പൊളി ആണെന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്.വില്ലന്‍ ജോക്കറായി എത്തിയ ഫഹദിന്റെ ഷമ്മിയും നിസാരക്കാരനല്ല.
അടുത്ത ലേഖനം
ഒമര്‍ ലുലുവിന്റെ 6-ാമത്തെ സിനിമ,'നല്ല സമയം' ഓഡിഷ്യന്‍ നാളെ