Sumathi Valavu Box Office: സുമതി വളവ് ബോക്‌സ്ഓഫീസില്‍ ഹിറ്റാണോ?

സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 23 കോടിക്കു അടുത്താണ്

Kochi| രേണുക വേണു| Last Modified വെള്ളി, 12 സെപ്‌റ്റംബര്‍ 2025 (13:32 IST)

Sumathi Valavu: 2025 ലെ മുടക്കുമുതല്‍ തിരിച്ചുപിടിച്ച സിനിമകളിലൊന്നായി സുമതി വളവ്. അഭിലാഷ് പിള്ളയുടെ രചനയില്‍ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം തിയറ്റര്‍ റണ്‍ പൂര്‍ത്തിയാക്കിയപ്പോള്‍ തരക്കേടില്ലാത്ത കളക്ഷന്‍ സ്വന്തമാക്കി.

സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 23 കോടിക്കു അടുത്താണ്. 18.24 കോടിയാണ് ഇന്ത്യ ഗ്രോസ് കളക്ഷന്‍. മലയാളം ബോക്‌സ് ഓഫീസ് കളക്ഷന്‍ 16 കോടി. എട്ട് കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൊറര്‍ ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്തു രണ്ട് ദിവസംകൊണ്ട് അഞ്ച് കോടിയിലേറെ കളക്ട് ചെയ്യാന്‍ ചിത്രത്തിനു സാധിച്ചിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :