ബാല്യകാല സുഹൃത്തിനെ പ്രണയിച്ച് വിവാഹം കഴിച്ചു, സില്‍ക് സ്മിതയ്‌ക്കൊപ്പവും അഭിനയിച്ചു; നടി സുമ ജയറാമിനെ ഓര്‍മയില്ലേ?

രേണുക വേണു| Last Modified ബുധന്‍, 22 ഡിസം‌ബര്‍ 2021 (16:49 IST)

സീരിയലുകളിലൂടേയും സിനിമകളിലൂടേയും ശ്രദ്ധിക്കപ്പെട്ട താരമാണ് സുമ ജയറാം. നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളാണ് മലയാളത്തില്‍ സുമ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍, ഇടയ്‌ക്കെപ്പോഴോ കരിയറില്‍ വലിയൊരു ബ്രേക്ക് വന്നു. മാത്രമല്ല മലയാള സിനിമയില്‍ തനിക്ക് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ല എന്ന പലപ്പോഴും താരം വേദനയോടെ പറഞ്ഞിട്ടുണ്ട്. മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സുമ ജയറാം ഇപ്പോള്‍ എവിടെയാണ്?

മൂന്ന് വര്‍ഷം മുന്‍പായിരുന്നു താരത്തിന്റെ വിവാഹം. തന്റെ ബാല്യകാല സുഹൃത്ത് ലല്ലു ഫിലിപ്പിനെയാണ് സുമ 2018 ല്‍ വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ആഡംബരമായാണ് അന്ന് ഇരുവരുടേയും വിവാഹം നടന്നത്. ഇപ്പോള്‍ സുമ അമ്മയാണ്. കുഞ്ഞിന് ജന്മം നല്‍കിയ കാര്യം താരം നേരത്തെ അറിയിച്ചിരുന്നു.


1988 ഉത്സവപ്പിറ്റേന്ന് എന്ന എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് കുട്ടേട്ടന്‍, ഇഷ്ടം, ഭര്‍ത്താവുദ്യോഗം, ക്രൈം ഫയല്‍, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ച താരം തമിഴിലും അഭിനയിച്ചിട്ടുണ്ട്. തമിഴിലെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ നായികയാകാന്‍ അവസരം ലഭിച്ചിരുന്നു എന്നും, എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ആ അവസരം ഉപേക്ഷിക്കേണ്ടി വന്നു എന്നുള്ള രീതിയിലുള്ള വാര്‍ത്തകളൊക്കെ നടിയെക്കുറിച്ച് നേരത്തെ പ്രചരിച്ചിരുന്നു.

1990 സില്‍ക്ക് സ്മിത അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായ 'നാളെ എന്നുണ്ടോ' എന്ന ചിത്രത്തിലും സുമാ ജയറാം ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയത്തില്‍ നിന്നും ഇടവേള എടുക്കണം എന്ന് തോന്നിയത് കൊണ്ടാണ് കുറച്ചുകാലം വിട്ടു നിന്നിരുന്നത് എന്ന് താരം തന്നെ പറഞ്ഞിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :