Suhani Bhatnagar: ദംഗല്‍ താരം സുഹാനി ഭട്‌നാഗര്‍ അന്തരിച്ചു

SUHANI
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 17 ഫെബ്രുവരി 2024 (16:01 IST)
SUHANI
ദംഗല്‍ താരം സുഹാനി ഭട്‌നാഗര്‍ അന്തരിച്ചു. 19 വയസ്സ് ആയിരുന്നു. ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്ന അവസ്ഥയാണ് മരണകാരണം. രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കുകയാണ് മരണം സംഭവിച്ചത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു ചികിത്സ. താരത്തിന് മുന്‍പുണ്ടായ ഉണ്ടായ അപകടത്തില്‍ കാലിനു ഒടിവുണ്ടാകുകയും ഇതിനുള്ള ചികിത്സക്കിടെയാണ് പുതിയ രോഗം പിടിപെട്ടത്. ചികിത്സയുടെ പാര്‍ശ്വഫലത്തെ തുടര്‍ന്നാണ് ഈ അവസ്ഥ ഉണ്ടായതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദംഗലിലെ അഭിനയത്തിന് ഏറെ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു സുഹാനി.

അമീര്‍ഖാന്‍ ചെയ്ത മഹാവീര്‍ സിംഗ് ഫോഗഡ് കഥാപാത്രത്തിന്റെ മകളായിട്ടാണ് സുഹാനി വേഷമിട്ടത്. ബബിത ഫോഗഡിന്റെ ചെറുപ്പകാലമാണ് സുഹാനി അഭിനയിച്ചത്. ഫരീദാബാദിലെ അജിറോണ്ടാ ശ്മശാനത്തില്‍ താരത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടക്കും എന്നാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :