Mammootty: ഇങ്ങനെ പോയാല്‍ ഇത്തവണയും സംസ്ഥാന അവാര്‍ഡ് ഉറപ്പ് ! ഇത് 'മമ്മൂട്ടിയുഗം'

പോയ വര്‍ഷം നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടി കരസ്ഥമാക്കിയിരുന്നു

Mammootty, Bramayugam, Mammootty in Bramayugam, Bramayugam Review, Nelvin Gok
Mammootty (Bramayugam)
രേണുക വേണു| Last Modified ശനി, 17 ഫെബ്രുവരി 2024 (15:53 IST)

Mammootty: സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഭ്രമയുഗവും മമ്മൂട്ടിയും. കൊടുമണ്‍ പോറ്റിയെന്ന നെഗറ്റീവ് കഥാപാത്രത്തെ വിസ്മയിപ്പിക്കുന്ന തരത്തിലാണ് മലയാളത്തിന്റെ മഹാനടന്‍ അവതരിപ്പിച്ചതെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഭാസ്‌കര പട്ടേലര്‍ (വിധേയന്‍), മുരിക്കന്‍കുന്നത്ത് അഹമ്മദ് ഹാജി (പാലേരിമാണിക്യം) എന്നീ വില്ലന്‍ വേഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി നിറഞ്ഞാടിയ വേഷമെന്നാണ് കൊടുമണ്‍ പോറ്റിക്ക് ആരാധകര്‍ നല്‍കുന്ന വിശേഷണം.

ഇങ്ങനെയാണ് പോകുന്നതെങ്കില്‍ ഇത്തവണയും മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കുമെന്നും ആരാധകര്‍ പറയുന്നു. പോയ വര്‍ഷം നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടി കരസ്ഥമാക്കിയിരുന്നു. ഇത്തവണയും ആ അവാര്‍ഡ് മമ്മൂട്ടിയിലേക്ക് തന്നെ എത്താന്‍ സാധ്യതയുണ്ടെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍, രാഹുല്‍ സദാശിവന്‍ ചിത്രം ഭ്രമയുഗം എന്നിവയാണ് അടുത്ത സംസ്ഥാന അവാര്‍ഡിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള പ്രധാന മമ്മൂട്ടി ചിത്രങ്ങള്‍. നിലവില്‍ മമ്മൂട്ടിയെ മറികടക്കുന്ന വിധമുള്ള പ്രകടനം ഒരു നടന്‍മാരില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളുടെ വേഷപ്പകര്‍ച്ചയ്ക്ക് മമ്മൂട്ടി തന്നെയാണ് ഇത്തവണയും സംസ്ഥാന അവാര്‍ഡ് നേടുകയെന്നും ആരാധകര്‍ ഒന്നടങ്കം പറയുന്നു.

അതേസമയം ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തിയ ഭ്രമയുഗം ആദ്യ രണ്ട് ദിനം കൊണ്ട് തന്നെ വേള്‍ഡ് വൈഡായി 15 കോടി നേടി കഴിഞ്ഞു. കേരളത്തിനു പുറത്തും ചിത്രത്തിനു വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :