27 വര്‍ഷങ്ങള്‍ക്കു മുമ്പ്, ഈ പയ്യനെ നിങ്ങള്‍ക്കറിയാം ! ആളെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 ഓഗസ്റ്റ് 2023 (09:17 IST)
പ്രിയദര്‍ശന്റെ കൂടെ സംവിധാന സഹായിയായി നടന്‍ ശ്രീകാന്ത് മുരളി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമാ സംവിധായകനായും നടനായും മലയാള സിനിമയില്‍ സജീവം. വെട്ടം സിനിമയില്‍ പ്രിയദര്‍ശനും ദിലീപിനും ഒപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

27 വര്‍ഷങ്ങള്‍ക്ക് മുമ്പ് പകര്‍ത്തിയ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നടക്കുകയാണ് ശ്രീകാന്ത്. കൂത്താട്ടുകുളം ജംഗ്ഷനിലെ ബേബിച്ചായന്റെ ടെറസാണ് ഫോട്ടോഷൂട്ടിന്റെ ലൊക്കേഷന്‍ എന്ന് സംവിധായകന്‍ ഓര്‍ക്കുന്നു. കലാജീവിതത്തിന്റെ തുടക്കമെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

ശ്രീകാന്തിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ സംഗീതയും മലയാളികള്‍ക്ക് സുപരിചിതയാണ്. പ്രണയ വിവാഹമായിരുന്നു രണ്ടാളുടെയും. മാധവന്‍ എന്നാണ് മകന്റെ പേര്.

വിനീത് ശ്രീനിവാസിന്റെ കുറുക്കന്‍ എന്ന സിനിമയിലാണ് അദ്ദേഹത്തെ ഒടുവില്‍ കണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :