Home Movie: 40 വര്‍ഷങ്ങള്‍, ഇന്ദ്രന്‍സിന്റെ 341-ാമത്തെ ചിത്രം,മലയാളത്തിന് അഭിമാനമായി 'ഹോം', സിനിമയിലെ കാണാന്‍ കൊതിച്ച രംഗങ്ങള്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 ഓഗസ്റ്റ് 2023 (18:25 IST)
ഹോം സിനിമയുടെ രണ്ടാം വാര്‍ഷികം ആഘോഷിച്ചത് ദിവസങ്ങള്‍ക്ക് മുമ്പാണ്.19 ആഗസ്റ്റ് 2021 ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്ത ചിത്രം സംവിധായകന്‍ റോജിന്‍ തോമസിനെ സംബന്ധിച്ചിടത്തോളം ഇത്തിരി സ്‌പെഷ്യലാണ്.മാലയാള സിനിമയില്‍ 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഇന്ദ്രന്‍സിന്റെ 341-ാമത്തെ ചിത്രംകൂടിയാണിത്. 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഹോം സിനിമ മലയാളത്തിന് അഭിമാനമായി.'ഹോം' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. മികച്ച മലയാള ചിത്രവും 'ഹോം' തന്നെയാണ്.
റോജിന്‍ തോമസ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ഹോം സിനിമയിലെ ഓരോ രംഗങ്ങളും ഇപ്പോഴും യൂട്യൂബില്‍ ഹിറ്റാണ്.
മണിയന്‍ പിള്ള രാജു, വിജയ് ബാബു, ജോണി ആന്റണി, ശ്രീകാന്ത് മുരളി, എന്നിവരാണ് മറ്റു അഭിനേതാക്കള്‍. കൊറോണക്കാലത്ത് സ്‌ക്രിപ്റ്റില്‍ മാറ്റങ്ങളൊന്നുമില്ലാതെ ചിത്രീകരിച്ച ആദ്യത്തെ സിനിമയായിരിക്കും ഇതെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞിരുന്നു
നീല്‍ ഡി കുന്‍ഹ ചായാഗ്രഹണവും രാഹുല്‍ സുബ്രഹ്‌മണ്യനും സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :