ചെന്നൈ|
Last Modified ബുധന്‍, 27 ഫെബ്രുവരി 2019 (10:26 IST)
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ലൈംഗിക ചൂഷണങ്ങള്‍ തുറന്നു പറഞ്ഞ നടിയാണ് ശ്രീ റെഡ്ഡി. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തു വിട്ടതോടെയാണ് ഇവര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലൂടെ ആരാധകരുടെ പ്രിയതാരമായി തീര്‍ന്ന റാണ ദഗ്ഗുപതിയുടെയും തമിഴ് നടി തൃഷയുടെയും സ്വകാര്യ ചിത്രങ്ങളാണ് ശ്രീ റെഡ്ഡി ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.
പ്രണയത്തിലായിരുന്നപ്പോള്‍ ഇരുവരും പകര്‍ത്തിയ ചിത്രമാണ് ശ്രീ റെഡ്ഡി പുറത്തുവിട്ടത്. ചിത്രങ്ങള്‍ വൈറലായെങ്കിലും ഇതിനോട് പ്രതികരിക്കാന്‍ റാണയും തൃഷയും തയ്യാറായിട്ടില്ല.
വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയത് ഉള്‍പ്പെടയുള്ള വിവരങ്ങള്‍ നേരത്തെ ശ്രീ റെഡ്ഡി പുറത്തു വിട്ടിരുന്നു. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച റിപ്പോര്‍ട്ടുകളാണ് മുമ്പ് ഇവര്‍ പുറം ലോകത്ത് എത്തിച്ചത്.