'ഓട്ട'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി; അടിപൊളിയെന്ന് ആരാധകര്‍

  ottam song , ottam , cinema , ഓട്ടം , പി ജയചന്ദ്രന്‍ , സാം , സിനിമ
കൊച്ചി| Last Modified ചൊവ്വ, 26 ഫെബ്രുവരി 2019 (11:01 IST)
നവാഗതനായ സാം സംവിധാനം നിർവഹിക്കുന്ന 'ഓട്ടം' എന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറക്കി. ചലച്ചിത്ര പിന്നണി ഗായകന്‍ പി ജയചന്ദ്രനാണ് പാട്ട് പുറത്തുവിട്ടത്.

ആരോമൽ പൂവാലി... എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും ജയചന്ദ്രൻ തന്നെയാണ്. ബി കെ ഹരിനാരായണന്റേതാണ് വരികൾ. 4 മ്യൂസിക്‌സ് ആണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. ഒപ്പം, വില്ലൻ എന്ന ചിത്രങ്ങൾക്ക് ശേഷം 4 മ്യൂസിക്‌സ് സംഗീതം നൽകുന്ന ചിത്രമാണ് ഓട്ടം.

‘ഓട്ട‘ത്തില്‍ ലാല്‍ ജോസിന്റെ നായിക നായകന്‍ ഷോയിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദും, റോഷന്‍ ഉല്ലാസുമാണ് നായകന്മാര്‍. കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് കെ നാരായണനാണ്.

ജോൺ പി. വർക്കി ഈണം നൽകിയ ഒരു ഗാനവും ചിത്രത്തിൽ ഉണ്ട്. മണികണ്ഠൻ ആചാരിയാണ് മറ്റൊരു ഗാനം ആലപിച്ചിരിക്കുന്നത്. നിരഞ്ച് സുരേഷ്, മധു ബാലകൃഷ്ണൻ എന്നിവരും ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. ശ്രീകുമാരൻ തമ്പി, ബികെ ഹരിനാരായണൻ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :