AISWARYA|
Last Modified തിങ്കള്‍, 13 നവംബര്‍ 2017 (13:30 IST)
മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് സൗബിന്‍ സാഹിര്‍. അഭിനേതാവായും സംവിധായകനായുമൊക്കെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. സൌബിന്‍ ആദ്യമായി സംവിധാനം ചെയ്ത ‘പറവ ’ വന്‍ വിജയമായിരുന്നു. അതിനിടയിലാണ് സംവിധായകനായ സൗബിൻ സാഹിർ വിവാഹിതനാകുന്നു എന്ന വാര്‍ത്ത പുറത്ത് വരുന്നത്.
ജാമിയ സഹീർ ആണ് വധുവെന്ന തരത്തിലായിരുന്നു ആ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. സഹീറിനൊപ്പമുള്ള സെല്‍ഫി ആരാധകര്‍ക്കായി സൌബിന്‍ പങ്കുവെച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകി. കല്യാണ വാര്‍ത്തകള്‍ പൊടിപൊടിച്ചപ്പോഴും താരം മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ ഒടുവില്‍ സൗബിന്‍ ആ സെല്‍ഫിക്കു പിന്നിലുള്ള രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ്.
പ്രചരിച്ച വാര്‍ത്തകളെല്ലാം സത്യമാണെന്ന് സൗബിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ തുറന്നുപറഞ്ഞു. ജാമിയ സഹീര്‍ തന്റെ വധുവാകാന്‍ പോകുകയാണെന്നും വിവാഹനിശ്ചയം കഴിഞ്ഞെന്നും താര വ്യക്തമാക്കി. ജാമിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് സൗബിന്‍ ഇത് വെളിപ്പെടുത്തിയത്.