AISWARYA|
Last Updated:
തിങ്കള്‍, 13 നവംബര്‍ 2017 (12:56 IST)
മാധ്യമങ്ങളുടെ ഇഷ്‌ടതാരമാണ് സണ്ണി ലിയോണ്‍. വാര്‍ത്തകളില്‍ നിറയുന്ന ബോളിവുഡ് സുന്ദരിയെ ചുറ്റിപ്പറ്റി പല തരത്തിലുള്ള ഗോസിപ്പുകളും വാര്‍ത്തകളുണ്ടാകും എന്നതാണ് അവരെ മാധ്യമപ്രവര്‍ത്തകരുടെ ഇഷ്‌ട താരമാക്കി തീര്‍ക്കുന്നത്.
കളറ് കുറഞ്ഞ കുഞ്ഞിനെ ദത്തെടുത്ത സണ്ണിയുടെ തീരുമാനത്തെ ആക്രമിച്ച് ഒരുകൂട്ടം വര്‍ണവെറിയന്‍മാര്‍ രംഗത്തെത്തിയത് ഞെട്ടലോടെയാണ് എല്ലാവരും കണ്ടത്. എന്നാല്‍, കുഞ്ഞിനെ കൈവിടാതെ സ്വന്തം മകളെപ്പോലെ നോക്കാനായിരുന്നു സണ്ണിയുടെ തീരുമാനം.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് സണ്ണി ആണ്‍ വേഷത്തില്‍ എത്തിയതാണ്. അര്‍ബാസ് നായകനാകുന്ന പുതിയ ചിത്രം ‘തേരെ ഇന്തസാറിന് ’ വേണ്ടിയാണ് സണ്ണി ആണ്‍ വേഷം ഇട്ടിരിക്കുന്നത്. ചിത്രത്തില്‍ ഒരു ഗാനരംഗത്തിലാണ് സണ്ണി ആണ്‍ വേഷത്തില്‍ എത്തുന്നത്. ആരാധകരെ ഞെട്ടിച്ച സണ്ണിയുടെ ആണ്‍ വേഷം സണ്ണി തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ സണ്ണിയുടെ ഈ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് ആരാധകര്‍ സ്വീകരിച്ചത്.