aparna shaji|
Last Modified ചൊവ്വ, 14 ഫെബ്രുവരി 2017 (14:38 IST)
സിദ്ധാര്‍ത്ഥിന്റെ സിനിമാ പ്രവേശം മലയാളികള്‍ ഏറെ ഉറ്റുനോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഭരതന്റെ മകനെന്ന ലേബൽ മാറ്റിവെച്ച് സംവിധാനത്തില്‍ തന്റേതായ മുഖമുദ്ര പതിപ്പിക്കാന്‍ നിദ്രയിലൂടെ സിദ്ദുവിന് കഴിഞ്ഞിരുന്നു. നിദ്രയ്ക്ക് ശേഷമാണ് ദിലീപിനെ നായകനാക്കി ചന്ദ്രേട്ടന്‍ എവിടെയാ ഒരുക്കിയത്.
ഇപ്പോഴിതാ, സിദ്ദാർത്ഥ് തന്റെ മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തിന് പേരുമിട്ടു - 'വര്‍ണ്യത്തില്‍ ആശങ്ക'!.
'ചന്ദ്രേട്ടന്റെ' സഹനിര്‍മ്മാതാക്കളില്‍ ഒരാളായിരുന്ന ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്, ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. നാടകരചയിതാവും സംവിധായകനുമായ തൃശൂര്‍ ഗോപാല്‍ജിയാണ് തിരക്കഥ ഒരുക്കുന്നത്.
ആദ്യ ചിത്രം ബോക്‌സോഫോസീല്‍ വന്‍പരാജയമായിരുന്നു. എന്നാൽ രണ്ടാമത്തെ ചിത്രം വന്‍വിജയമായിരുന്നു ചിത്രം. ചിത്രത്തിന്റെ ടാഗ് ലൈനായ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചോദ്യം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രം കണ്ട പ്രേക്ഷകരാരും ഈ ഡയലോഗ് മറക്കാനിടയില്ല. സിദ്ധാര്‍ത്ഥ് ഭരതന്‍റെ പുതിയ ചിത്രത്തില്‍ ആസിഫ് അലിയാണ് നായകനെന്ന കാര്യം പുറത്തുവിട്ടത് സംവിധായകന്‍ തന്നെയാണ്.