സംവിധായകനെ ചവിട്ടിപ്പറപ്പിച്ച് മമ്മൂട്ടി; ചിരിയും ആക്ഷനുമൊക്കെയായി ഷൈലോക്കിന്റെ മേക്കിങ് വീഡിയോ

2020നെ അടിപൊളിയായി വരവേറ്റിരിക്കുകയാണ് മമ്മൂട്ടി.

കെ കെ| Last Modified ചൊവ്വ, 11 ഫെബ്രുവരി 2020 (12:21 IST)
അജയ് വാസുദേവ് സംവിധാനം ചെയ്ത് മമ്മൂട്ടി ചിത്രം ഷൈലോക്ക് ബോക്സോഫീസിനെ പ്രകമ്പനം കൊള്ളിച്ച് മുന്നേറുകയാണ്. 2020നെ അടിപൊളിയായി വരവേറ്റിരിക്കുകയാണ് മമ്മൂട്ടി. ഇപ്പോഴിതാ ഷൈലോക്കിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

മമ്മൂട്ടിയുടെ രണ്ട് ഗേറ്റപ്പുകളിലുള്ള വേഷവും മാസ് സ്റ്റ്ണ്ട് സീനുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷൂട്ടിങ് ലൊക്കേഷനിലെ രസകരമായ കാഴ്ചകളും മേക്കിങ് വീഡിയോയിലുണ്ട്. സിനിമയിൽ വില്ലൻ കഥാപാത്രമായി അജയ് വാസുദേവ് അഭിനയിച്ചിരുന്നു. സംവിധായകൻ കൂടിയായ വില്ലനെ മമ്മൂട്ടി ചവിട്ടിപ്പറത്തുന്ന രംഗവും മേക്കിങ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ‘കുബേരന്‍’ എന്ന പേരില്‍ മലയാളത്തിന് പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :