വേഷ്ടിയില്‍ മാളവിക മോഹനന്‍, ചിത്രങ്ങള്‍ പകര്‍ത്തിയത് നടിയുടെ ഉറ്റ സുഹൃത്ത്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 12 ജൂലൈ 2022 (15:10 IST)
മലയാള സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് മാളവിക മോഹനന്‍. ഇപ്പോഴിതാ ഇന്‍സ്റ്റയില്‍ ഇല്ലാത്ത സുഹൃത്ത് പകര്‍ത്തിയ തന്റെ പുതിയ ചിത്രങ്ങള്‍ നടി പങ്കുവെച്ചു.A post shared by Malavika Mohanan (@malavikamohanan_)

'ഇപ്പോള്‍ ഇന്‍സ്റ്റയില്‍ ഇല്ലാത്ത എന്റെ ഉറ്റസുഹൃത്ത് പകര്‍ത്തിയത്, പക്ഷേ ഞാന്‍ അവളെ പരാമര്‍ശിച്ചില്ലെങ്കില്‍ ഇപ്പോഴും എന്റെ തല തിന്നും'-
മാളവിക മോഹനന്‍ കുറിച്ചു
ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക. കണ്ണൂര്‍ സ്വദേശി ആണെങ്കിലും വളര്‍ന്നതെല്ലാം മുംബൈ നഗരത്തില്‍ ആയിരുന്നു. അവിടെ തന്നെയായിരുന്നു പഠിച്ചതും. മാസ്സ് കമ്മ്യൂണിക്കേഷനില്‍ ബിരുദം മുംബൈയിലെ വില്‍സണ്‍ കോളേജില്‍ നിന്നാണ് എടുത്തത്.
നിര്‍ണ്ണായകം, ദി ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിലൂടെ തമിഴിലും നടി ചുവടുവെച്ചു. വിജയുടെ മാസ്റ്ററിലും നടി നായികയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :