വിവാഹ ജീവിതത്തിലേക്ക് ഷൈന്‍ ടോം ചാക്കോ, പ്രണയിനിയില്‍ നിന്ന് ജീവിതപങ്കാളിയിലേക്ക് തനൂജ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 2 ജനുവരി 2024 (15:32 IST)
നടന്‍ ഷൈന്‍ ടോം ചാക്കോ വിവാഹ ജീവിതത്തിലേക്ക്. നടന്റെ പ്രണയ വാര്‍ത്തകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.തനു എന്ന തനൂജയാണ് താരത്തിന്റെ പ്രണയിനി. ഇരുവരുടെയും വിവാഹ നിശ്ചയം നടന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വളരെ ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

പിങ്കും വെള്ളയും കലര്‍ന്ന ലഹങ്ക അണിഞ്ഞാണ് തനൂജയെ വിവാഹനിശ്ചയ ചടങ്ങുകളില്‍ കാണാനായത്. ഇതിനോട് ചേര്‍ന്ന പിങ്ക് ഷര്‍ട്ടും വെള്ള പാന്റും ആയിരുന്നു ഷൈന്‍ ധരിച്ചത്. ബന്ധുക്കള്‍ തനൂജയുടെ കയ്യില്‍ ആഭരണം അണിയിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലാണ്.
ഷെയിന്‍ നേരത്തെ വിവാഹം കഴിഞ്ഞ ആളാണ്. ആ ബന്ധത്തില്‍ നടന് ഒരു കുട്ടിയും ഉണ്ട്. വീട്ടുകാര്‍ നിശ്ചയിച്ച് നടത്തിയ വിവാഹമായിരുന്നു അത്. ഇരുവരും വേര്‍പിരിഞ്ഞു. നടന്റെ ആദ്യ ഭാര്യയും കുട്ടിയും വിദേശത്താണ് ഉള്ളത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :