ഷാരൂഖിന്റെ കോപത്തിനു മുന്നില്‍ ബച്ചനും തോറ്റു

ഷാരൂഖ് ഖാന്‍, ജയാ ബച്ചന്‍, ഹാപ്പി ന്യൂ ഇയര്‍
VISHNU.NL| Last Updated: വെള്ളി, 7 നവം‌ബര്‍ 2014 (17:22 IST)
ഷാരൂഖ് ഖാന്റെ ദീപാവലിക്കിറങ്ങിയ ബിഗ് ബജറ്റ് ചിത്രമായ ഹാപ്പി ന്യൂ ഇയര്‍ സിനിമയ്ക്ക് മോശം അഭിപ്രായം പറഞ്ഞതിന് ബച്ചന്‍ കുടുംബവുമായി കിംഗ് ഖാന്‍ ദേഷ്യത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഹാപ്പി ന്യൂ ഇയര്‍ തല്ലിപ്പൊളിയാണെ താനിന്നേവരെ കണ്ടതില്‍ വച്ച് അര്‍ത്ഥ ശൂന്യമായ സിനിമയാണിതെന്നുമാണ് ജയബച്ചന്‍ വച്ച് കാച്ചിയത്.

ബോക്സ് ഓഫീസില്‍ തകര്‍പ്പന്‍ പ്രകടനം സൃഷ്ടിച്ച കിംഗ് ഖാന് ദീപാവലി റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം ഇതുവരെ വാരിക്കൂട്ടിയത് 300 കോടി രൂപയാണ്. ഇപ്പൊഴും ആളുകള്‍ ഇടിച്ചുകയറിക്കൊണ്ടിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍. അങ്ങനെയുള്ള തന്റെ സിനിമ തല്ലിപ്പൊളിയാണെന്നു പറഞ്ഞാല്‍ കിംഗ് ഖാന് സഹിക്കുമോ?ഒരിക്കലുമില്ല.

ഷാരൂഖ് കടുത്ത കോപാത്തിലാണെന്ന് അറിഞ്ഞ് അദ്ദേഹത്തെ തണുപ്പിക്കാനും അമ്മയുടെ ഭാഗം ന്യായീകരിക്കാനും അഭിഷേകും ഐശ്വര്യയും ഫോണ്‍ വിളിച്ചെങ്കിലും ഷാരൂഖ് ഫോണ്‍ എടുക്കാന്‍ പോലും കൂട്ടാക്കിയില്ലത്രെ.
ഇതേ വിഷയത്തില്‍ സാക്ഷാല്‍ അമിതാഭ് ബച്ചന്‍ ഷാരൂഖിനെ വിളിച്ചെങ്കിലും നോ രക്ഷ.

ഇരുവരും വിളിച്ചെങ്കിലും ഷാരൂഖിന്റെ ഭാര്യ ഗൌരി ഖാന്‍ ആണ് ഇരുവരോടും സംസാരിച്ചത്. ജയാ ബച്ചന്റെ അഭിപ്രായ പ്രകടനം മാധ്യമങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യമാണ് നല്‍കിയത്. ഇതൊടെയാണ് ഷാരൂഖ് ബച്ചന്‍ കുടുംബത്തൊട് മാനസികമായി അകന്നത്. ഇക്കാര്യത്തില്‍ ഷാരൂഖ് കടുത്തകോപത്തിലാണെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഫറാ ഖാന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവും ഷാരൂഖ് തന്നെയാണ്.
ദീപിക പാദുകോണ്‍, ബൊമ്മന്‍ ഇറാനി, സോനു സൂദ്, വിവാന്‍ ഷാ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :