ചെന്നൈ|
Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (16:51 IST)
പ്രശസ്ത തമിഴ് സംവിധായകന്‍ ശരണ്‍ അറസ്റ്റില്‍.വ്യാജ ചെക്ക് നല്‍കി വഞ്ചിച്ചു എന്ന കേസിലാണ്
ശരണിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.തിരുന്നല്‍വേലിയില്‍ തന്റെ പുതിയ ചിത്രമായ
ആയിരത്തില്‍ ഇരുവര്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് ശരണിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ശരണിനെതിരെ ഗണശേഖരന്‍ എന്നയാള്‍ 2011 ല്‍ കേസ് നല്‍കിയിരുന്നു.ഈ കേസിലാണ് ശരണ്‍ അറസ്റ്റിലായിരിക്കുന്നത്.ശരണ്‍ നിര്‍മ്മിച്ച മുനി എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വര്‍ക്കുകള്‍ക്കും മറ്റുമായി അന്‍പതുലക്ഷം രൂപയുടെ വണ്ടിചെക്ക് നല്‍കി വഞ്ചിച്ചു എന്നതായിരുന്നു കേസ്
എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും തന്റെ
നിരപരാധിത്വം തെളിയിക്കുമെന്നും ശരണ്‍ പ്രതികരിച്ചു.ശരണ്‍ സംവിധാനം ചെയ്ത ജെമിനി ,അമര്‍ക്കളം,വസൂല്‍ രാജ എന്നിവ വന്‍ പ്രദര്‍ശന വിജയം നേടിയ ചിത്രങ്ങളാണ്. ഇത് കൂടാതെ നടന്‍ അജിത്തിനെ തമിഴിലെ സൂപ്പര്‍സ്റ്റാര്‍ ആക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച
സംവിധായകന്‍ കൂടിയാണ് ശരണ്‍.