അനുബന്ധ വാര്‍ത്തകള്‍
- ജാക്ക് ആൻഡ് ജിലിൽ പൃഥ്വിരാജും, പുതിയ വിവരങ്ങളുമായി സംവിധായകൻ സന്തോഷ് ശിവൻ
- മോഡേൺ ഡ്രസ്സിൽ മഞ്ജുവാര്യരും കാളിദാസ് ജയറാമും, ജാക്ക് ആൻഡ് ജില്ലിൻറെ ചിത്രങ്ങൾ പങ്കുവെച്ച് കാളിദാസ്
- സുഡാനിക്ക് ശേഷം സക്കരിയ സംവിധായകനാകുന്ന ഹലാൽ ലൗ സ്റ്റോറി ചിത്രീകരണം ആരംഭിച്ചു
- ലിജോ പ്രേക്ഷകരെ വെല്ലുവിളിക്കരുത്, അതിന് താങ്കള്‍ വളര്‍ന്നിട്ടില്ല: സലിം പി ചാക്കോ
- അജിത് ചിത്രം ‘വലിമൈ’ ഒടിടി റിലീസിനോ? ഞെട്ടലില്‍ ആരാധകര്‍
കാര്യം നിസ്സാരം, കാളിദാസിനോട് മാപ്പ് പറഞ്ഞ് ഷറഫുദ്ദീൻ !
കാളിദാസ് ജയറാമിനോട് മാപ്പുപറഞ്ഞ് നടൻ ഷറഫുദ്ദീൻറെ ഇൻസ്റ്റഗ്രാം പോസ്റ്റ്. കാളിദാസ് എന്നോട് ക്ഷമിക്കണം, പിറകെ കൂപ്പുകൈയുടെ ഇമോജി. മാപ്പ് പറയാൻ മാത്രം ഇവിടെ എന്താ ഉണ്ടായത് എന്നല്ലേ. കാര്യം നിസ്സാരമാണ്.
കാളിദാസിന്‍റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ സിനിമയാണ് ഹാപ്പി സർദാർ. ഈ സിനിമയിൽ ഷറഫുദ്ദീനും അഭിനയിച്ചിരുന്നു. ഹാപ്പി സർദാറിലെ നായികമാരൊടൊപ്പം നിൽക്കുന്ന കാളിദാസിൻറെ ചിത്രം മുമ്പ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അതേ നായികമാരൊടൊപ്പം നിൽക്കുന്ന ഒരു ചിത്രമാണ് ഷറഫുദ്ദീൻ പങ്കുവെച്ചിരിക്കുന്നത്. ആ ചിത്രത്തിന് തമാശരൂപേണ, കാളിദാസ് എന്നോട് ക്ഷമിക്കണമെന്ന് കുറിച്ചതാണ് ഷറഫുദ്ദീൻ.