സുഡാനിക്ക് ശേഷം സക്കരിയ സംവിധായകനാകുന്ന ഹലാൽ ലൗ സ്റ്റോറി ചിത്രീകരണം ആരംഭിച്ചു

അഭിറാം മനോഹർ| Last Updated: വ്യാഴം, 21 നവം‌ബര്‍ 2019 (16:07 IST)
ആഷിഖ് അബുവിന്റെ നിർമാണത്തിൽ സുഡാനി സംവിധായകൻ സക്കരിയ മുഹമ്മദ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ട് കോഴിക്കോട് ആരംഭിച്ചു.
ഇന്ദ്രജിത്ത്,ഷറഫുദ്ദീൻ,ജോജു ജോർജ്ജ്,ഗ്രൈസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആഷിഖ് അബു, ഹർഷാദ് അലി, ജസ്ന അഷീം എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സക്കരിയക്കൊപ്പം സ്ക്രിപ്റ്റ് കൈകാര്യം ചെയ്യുന്നത് വൈറസ് എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ മുഹ്സിൻ പരാരിയാണ്. ബിജിബാലും ഷഹബാസ് അമനും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

സക്കരിയയുടെ പിതാവ് മുഹമ്മദ് കുട്ടിയാണ് പടത്തിന്റെ സ്വിച്ച്ഓൺ കർമം നിർവഹിച്ചത്. കുംബളങ്ങി നൈറ്റ്സ് സംവിധായകൻ മധു സി നാരായണൻ ആദ്യ ക്ലാപ്പടിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :