‘ആ മലയാള നടനോട് പ്രണയം തോന്നിയിരുന്നു, പ്രണയലേഖനവും അയച്ചു, പക്ഷേ‘; തുറന്നുപറഞ്ഞ് ഷക്കീല

Last Modified തിങ്കള്‍, 4 മാര്‍ച്ച് 2019 (18:59 IST)
മലായാള നടനോട് ഇഷ്ടം തോന്നിയിരുന്നു എന്ന് വെളിപ്പെടുത്തി നടി ഷക്കീല. നടനും നിർമ്മാതാവുമായ മണിയൻ‌പിള്ള രാജുവിനോട് ഒരു കാലത്ത് പ്രണയം തോന്നിയിരുന്നു എന്നാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞത്. സംഭവം നടന്ന് അധിക കാലമൊന്നുമായിട്ടില്ല.

മണിയൻപിള്ള രാജു നിർമ്മിച്ച ഛോട്ടാ മുംബൈ എന്ന സിനിമയിൽ അധിതി വേഷത്തിൽ ഷക്കീല എത്തിയിരുന്നു ഇതിനിടെയാണ് പ്രണയം തോന്നിയത് എന്ന് ഷക്കീല പറയുന്നു. ഷൂട്ടിംഗ് സമയത്താണ് അമ്മ അസുഖ ബാധിതയായത്. ആ സമയത്ത് പണത്തിന് അത്യാവശ്യം വന്നു. ഇതോടെ സിനിമയിൽ അഭിനയിക്കുന്നതിന്റെ പ്രതിഫലം മുൻ‌കൂറായി നൽകാമോ എന്ന് മണിയൻപിള്ള രാജുവിനെ നേരിൽ കണ്ട് ചോദിച്ചു.

എന്റെ അവസ്ഥ മനസിലാക്കി അദ്ദേഹം മുഴുവൻ പണവും മുൻകൂറായി നൽകി. അപ്പോൾ മുതൽ അദ്ദേഹത്തോട് എനിക്ക് പ്രണയം തോന്നി തുടങ്ങി, എനിക്ക് ഇഷ്ടമാണെന്ന് കാട്ടി ഒരു പ്രണയ ലേഖനവും മണിയൻ‌പിള്ള രാജുവിനയച്ചു എന്നാൽ ആ കത്തിന് മറുപടി ലഭിച്ചില്ല. ഷക്കീല പറഞ്ഞു.

അതേസമയം ഷക്കീല തന്നോട് പ്രണയാഭ്യർത്ഥന നടത്തി എന്നത് മണിയൻപിള്ള രാജു നിഷേധിച്ചു, പണം മുൻ‌കൂറായി നൽകി എന്നത് ശരിയാണ്. എന്നാൽ പ്രണയലേഖനം ഒന്നും തനിക്ക് കിട്ടിയിട്ടില്ല എന്നായിരുന്നു മനിയൻപിള്ള രാജുവിന്റെ പ്രതികരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :