‘കഞ്ചാവ് അല്ല ചേട്ടാ, എന്റെ പേരിലുള്ളത് കൊക്കെയ്ൻ കേസാണ്’- യുവാവിന് മറുപടിയുമായി ഷൈൻ ടോം ചാക്കോ

‘പുള്ളി കഞ്ചാവ് അല്ലേ‘യെന്ന് ആരാധകർ; അല്ല, കൊക്കെയ്ൻ കേസാണെന്ന് ഷൈൻ ടോം ചാക്കോ

Last Modified വ്യാഴം, 30 മെയ് 2019 (14:52 IST)
ഷെയിൻ നിഗം നായകനായ ഇഷ്ക് എന്ന ചിത്രത്തിനു മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ഷൈൻ ടോം ചാക്കോ ആണ്. ഇഷ്ക് കണ്ട് താരത്തിന്റെ അഭിനയത്തെ പുകഴ്ത്തിയ ആരാധകന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ ‘ പുള്ളി കഞ്ചാവ് കേസ് അല്ലേ എന്ന് കമന്റ് ചെയ്ത ആള്‍ക്ക് മറുപടി നൽകിയിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ.

കമന്റ് ചെയ്തയാളുടെ പേര് മെന്‍ഷന്‍ ചെയ്തുകൊണ്ട്, കഞ്ചാവ് കേസല്ല കൊക്കെയ്ന്‍ കേസ് എന്ന് തിരുത്തുകയായിരുന്നു ഷൈന്‍.

വിഷ്ണു പി.എസ് എന്ന ആരാധകന്‍ നടനെ പ്രശംസിച്ച് കൊണ്ട് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പിന് താഴെയാണ് കമന്റ്. ഈ പോസ്റ്റിന് താഴെയായിരുന്നു ഗോകുല്‍ ബാലകൃഷ്ണന്‍ എന്ന യൂസര്‍ ഷൈന്‍ ടോമിനെതിരായ കഞ്ചാവ് കേസിനെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയത്. ‘ നല്ല നടനാണെന്ന് വെച്ച് പേഴ്സണല്‍ ആയ കാര്യങ്ങളില്‍ നല്ലത് വേണം എന്നില്ലല്ലോ നമുക്ക് അറിയാവുന്ന കാര്യമാണ്. പുള്ളിക്കെതിരായ കഞ്ചാവ് കേസ് ഉള്ളതാണ്” എന്നായിരുന്നു ഇദ്ദേഹം കമന്റെ ചെയ്തത്.

തൊട്ട് താഴെ തന്നെ ഷൈന്‍ ടോം ചാക്കോ മറുപടിയുമായി എത്തി. തനിക്കെതിരെ കഞ്ചാവ് കേസല്ല കൊക്കൈയ്ന്‍ കേസാണ് ഉള്ളത് എന്നായിരുന്നു ഷൈന്‍ പ്രതികരിച്ചത്.

2015 ജനുവരി 30 ന് ആയിരുന്നു ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വെച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപിച്ച് പൊലീസ് പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :