നിറയെ സ്ത്രീവിരുദ്ധത; കൈയ്യടിയേറ്റ് വാങ്ങിയ അർജുൻ റെഡ്ഡി കബീർ സിംഗ് ആയപ്പോൾ വിമർശനം, ചിത്രത്തിന് റേറ്റിംഗ് 1.5

Last Modified ശനി, 22 ജൂണ്‍ 2019 (09:30 IST)
സൌത്ത് ഇന്ത്യയിലാകെ ബോക്സോഫീസിനെ പ്രകമ്പനം കൊള്ളിച്ച അർജുൻ റെഡ്ഡി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോൾ കബീർ സിംഗ് എന്നാണ് പേര്. വിജയ് ദേവരകൊണ്ട ചെയ്ത ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷാഹിദ് കപൂർ ആണ്.

എന്നാൽ, റിലീസ് ആയപ്പോൾ പ്രശംസയേക്കാള്‍ നേടുന്നത് വിമര്‍ശനം. ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് ബോളിവുഡിലെത്തിയത്. അർജുൻ റെഡ്ഡിക്ക് ലഭിച്ച സ്വീകാര്യത തന്നെയാണ് പ്രതീക്ഷയ്ക്ക് കാരണം.

എന്നാൽ, ഹിന്ദിയിലേക്ക് വന്നപ്പോൾ അര്‍ജുന്‍ റെഡ്ഡി തികച്ചും സ്ത്രീവിരുദ്ധനായ കഥാപാത്രം ആണെന്നാണ് വിമര്‍ശനം. മിക്ക സിനിമാ നിരൂപകരും ചിത്രത്തിന് അഞ്ചില്‍ 1.5 റേറ്റിങ് മാത്രമാണ് നല്‍കിയത്.

അറിയാതെ ഗ്ലാസ് കൈയില്‍ നിന്നും വീണ് പൊട്ടുന്ന വേലക്കാരിയെ അടിക്കാനോടിക്കുന്ന,. സ്ത്രീകള്‍ കൈയ്യേറ്റം ചെയ്യപ്പെടുന്നു. സമ്മതം ഇല്ലാതെ ചുംബിക്കപ്പെടുന്നു. കത്തിമുനയില്‍ നഗ്‌നയാക്കപ്പെടുന്നു. കബീര്‍ സിങ്ങിന്റെ പട്ടി സിനിമയിലെ സ്ത്രീയേക്കാള്‍ നന്നായി പരിഗണിക്കപ്പെടുന്നു. എന്നൊക്കെയാണ് വിമര്‍ശനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :