‘പഠാന്‍’ ആദ്യദിനം 50 കോടി നേടുമോ ? പ്രതീക്ഷയോടെ ഷാരുഖ് ഖാന്‍ ആരാധകർ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 25 ജനുവരി 2023 (11:19 IST)
ഷാരുഖ് ഖാന്‍ ചിത്രം ‘പഠാന്‍’പ്രദർശനം തുടരുകയാണ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ആയിരത്തോളം സ്ക്രീനുകളിൽ ആണ് റിലീസ് ചെയ്തത്. മലയാളി പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന സിനിമയാണെന്നാണ് ആദ്യ പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാക്കാൻ ആകുന്നത്.
 
 ഏകദേശം 50 കോടിയോളം ആദ്യദിനം ബോക്സ് ഓഫീസിൽ നിന്ന് പ്രതീക്ഷിക്കുന്നു. പത്തുലക്ഷം ടിക്കറ്റുകൾ പിവിആർ സിനിമാസിൽ വിറ്റുപോയി. 130 തിയേറ്ററുകളിൽ കേരളത്തിലും ചിത്രം 
 പ്രദർശനത്തിന് എത്തുന്നു.ഹിന്ദിക്ക് പുറമെ തമിഴിലും തെലുങ്കിലും ആയി റിലീസ് ഉണ്ട്. കേരളത്തിൽ ഹിന്ദി പതിപ്പ് തന്നെയാണ് പ്രദർശനത്തിന് എത്തുന്നത്.
 
ജോണ്‍ എബ്രഹാമിന്റെയും ദീപിക പദുക്കോണിൻറെയും സ്ക്രീൻ പ്രസന്‍സ് ആണ് മറ്റൊരു ആകർഷണം.
 
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :