Last Modified ബുധന്‍, 4 സെപ്റ്റംബര്‍ 2019 (18:36 IST)
ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റ് ജോഡിയായിരുന്നു മമ്മൂട്ടി - സീമ. എൺപതുകളിലെ ഹിറ്റ് നായികയായിരുന്നു സീമ. അക്കാലത്തെ ഹിറ്റ്നായകന്മാർക്കൊപ്പമെല്ലാം നായികയായി തന്നെ അഭിനയിക്കാൻ അവസരം ലഭിച്ച നായിക കൂടെയായിരുന്നു സീമ.
നടന്‍ മമ്മൂട്ടിക്കൊപ്പം ഒട്ടേറെ ഹിറ്റ് സിനിമകളില്‍ സീമ അഭിനയിച്ചു. താന്‍ ജീവിതത്തില്‍ ആദ്യമായി മമ്മൂട്ടിയെ കണ്ട സന്ദര്‍ഭത്തെ കുറിച്ച് പറയുകയാണ് സീമ. സ്‌ഫോടനം എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു അത്. ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തിലാണ് മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ഓര്‍മ്മകള്‍ സീമ പങ്കുവച്ചത്.
സ്‌ഫോടനത്തിന്റെ ലൊക്കേഷനിലാണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നത്. വലിയ ഭാവത്തിലാണ് ആളിന്റെ ഇരിപ്പ്. ഞാന്‍ അടുത്തേക്ക് ചെന്നു. ഞാന്‍ സീമ. ഈ അഹങ്കാരം ഇഷ്ടമാണ് കീപ്പ് ഇറ്റ് അപ്. ഇതാണ് മമ്മൂട്ടിയുമായുള്ള ആദ്യ സംഭാഷണം. വിവാഹം കഴിഞ്ഞ് പിറ്റേ വര്‍ഷം മമ്മൂട്ടിയെ നായകനാക്കി
സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ശശിയേട്ടന്‍ (ഐ.വി ശശി) എന്നെ വിളിച്ചു. എനിക്ക് ആളിനെ അറിയാമെന്നും നല്ല കഴിവുണ്ടെന്നും പറഞ്ഞു. മമ്മൂട്ടിയോടൊപ്പം 47 സിനിമകളില്‍ അഭിനയിച്ചു. ഇത് അപൂര്‍വമായിരിക്കും.